ന്യൂഡൽഹി: സൈബർ തട്ടിപ്പുകളിൽ നിന്നും രാജ്യത്തെ ജനതയെ സംരക്ഷിക്കുന്നതിനായി കർശന നടപടികൾ സ്വീകരിച്ച് ധനകാര്യ മന്ത്രാലയം. ബാങ്ക് ഓഫ് ബറോഡ വേൾഡ് ആപ്പിലൂടെ നടന്ന പിഴവുകൾ കണക്കിലെടുത്താണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 1.1 ദശലക്ഷത്തിൽ അധികം സൈബർ തട്ടിപ്പുകേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതിദിനം തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ട്. മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകൾ ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിൽ ആർബിഐ നടപടികൾ സ്വീകരിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ മൊബൈൽ ആപ്ലിക്കേഷനായ ബോബ് വേൾഡ്സിലേക്ക് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 35എ പ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും ആശങ്കകൾ പരിഹരിക്കുന്നതിനായി തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. കൂടാതെ ബോബ് വേൾഡ് ആപ്ലിക്കേഷനിലെ പോരായ്‌മകൾ പരിഹരിക്കുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആർബിഐ വ്യക്തമാക്കി. ബോബ് വേൾഡ് ആപ്ലിക്കേഷനിൽ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഓൺബോർഡിംഗ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബാങ്കുമായി ബന്ധപ്പെട്ട പ്രക്രിയകൾ ശക്തിപ്പെടുത്തുന്നതിനുമാണ് ആവശ്യ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: