കോട്ടയം: ഇറാന് പിടിച്ചെടുത്ത ഇസ്രായേലി കപ്പലില്‍ മലയാളി യുവതിയും. തൃശ്ശൂര്‍ വെളുത്തൂര്‍ സ്വദേശികളും കോട്ടയം വാഴൂരില്‍ താമസക്കാരുമായ പുതുമന വീട്ടില്‍ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകള്‍ ആന്റസ ജോസഫ് (21) ആണ് കപ്പലിലുള്ളത്.
കുടുംബം കൊടുങ്ങൂര്‍ കാപ്പുകാട്ട് താമസത്തിനെത്തിയത് ശനിയാഴ്ചയാണ്. പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാന് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്നു അച്ഛന് ബിജു എബ്രഹാം പറഞ്ഞു. ഒരുവര്‍ഷം മുന്‍പാണ് ആന്റസ മുംബൈയിലെ എംഎസ്സി ഷിപ്പിങ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്.
ട്രെയിനിങ്ങിന്റെ ഭാഗമായി ഒന്‍പതു മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്ന മകള്‍ തിരിച്ചു വരും വഴിയാണ് കപ്പല്‍ പിടിച്ചെടുത്തതെന്നു അച്ഛന് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് അവസാനം സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇന്ന് കമ്പനി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചുവെന്നും പറഞ്ഞു അദ്ദേഹം.
മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ മൂന്നു മലയാളികള്‍ എന്നാണ് പറഞ്ഞതെന്നും തന്റെ മകള്‍ കൂടി ഉള്‍പ്പെടെ നാലു പേരാണ് ഉള്ളതെന്നും മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പറഞ്ഞു.
അതേസമയം ഇറാന് പിടിച്ചെടുത്ത, ഇസ്രായേല്‍ ബന്ധമുള്ള എംഎസ്സി ഏരീസ് കപ്പലിലെ ഭാരതീയരെ കാണാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന് അധികൃതരുമായി സംസാരിച്ചതിനു പിന്നാലെയാണ് ഇറാനിലെ ഭാരത ഉദ്യോഗസ്ഥര്‍ക്കു ജീവനക്കാരെ കാണാന്‍ അവസരമൊരുക്കുമെന്ന് ഇറാന് അറിയിച്ചത്.
കപ്പലിലെ ജീവനക്കാരായ ഭാരതീയരുടെ മോചനം സംബന്ധിച്ച് ഇറാന് വിദേശകാര്യ മന്ത്രി എച്ച്. അമിര്‍ അബ്ദുല്ല ഹെയ്നുമായി സംസാരിച്ചതായി കഴിഞ്ഞ ദിവസം ജയശങ്കര്‍ എക്സിലൂടെ അറിയിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് ഇറാന് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരുടെ മോചനം സംബന്ധിച്ചും മേഖലയിലെ സ്ഥിതിഗതികളെപ്പറ്റിയും ചര്‍ച്ച ചെയ്തതായും അദ്ദേഹം കുറിച്ചു. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രായേല്‍ കേറ്റ്സുമായും എസ്. ജയശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ഇറാന് പിടിച്ചെടുത്ത ഇസ്രായേലി ശത കോടീശ്വരന്റെ കപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരിക്കാരന്‍ സുമേഷ്, വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ്, തൃശ്ശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫ് എന്നിവരുള്‍പ്പെടെ 17 ഭാരതീയരാണുള്ളത്. കപ്പലില്‍ ആകെ 25 ജീവനക്കാരുണ്ട്. ദുബായ്യില് നിന്നു മുംബൈ നവഷേവ തുറമുഖത്തേക്കു വരികയായിരുന്ന എംഎസ്സി ഏരീസ് കപ്പല്‍ ഹോര്‍മുസ് കടലിടുക്കിലാണ് ഇറാന് റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ലണ്ടന്‍ കമ്പനി സോഡിയാക് മാരിടൈമിന്റേതാണ് കപ്പല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: