ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിയിൽ കഴിഞ്ഞ ദിവസമാണ് അജ്ഞാന സംഘം വെടിയുതിർത്തത്. ആക്രമണത്തിന്റെ അന്വേഷണം പുരോഗമിക്കവെ ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രംഗത്തു വന്നിരിക്കുകയാണ് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗ്യാങ്.
സംഘത്തിലെ രണ്ടാമനും ലോറൻസിന്റെ സഹോദരനുമായ അൻമോൽ ബിഷ്ണോയ് ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതൊരു ട്രെയിലറാണെന്നും അടുത്തതവണ വെറും ചുവരിലും ആളൊഴിഞ്ഞ വീട്ടിലുമായിരിക്കില്ല വെടിയുണ്ട തുളയ്ക്കുകയെന്നും അവർ ഭീഷണി മുഴക്കി
‘സൽമാനെ ഇത് വെറും ട്രെയിലറാണ്. ഇപ്പോൾ നമ്മുടെ ശക്തിയെക്കുറിച്ച് നിങ്ങൾക്ക് മനസിലായിക്കാണും. ഇനിയും കളിക്കാൻ നിൽക്കരുത്. ഇത് ആദ്യത്തേയും അവസാനത്തെയും വാണിംഗ് ആയിരിക്കുംയ അടുത്ത തവണ ആളില്ലാത്ത വീട്ടിലോ ചുവരിലോ ആയിരിക്കില്ല വെടിയുണ്ട തുളയ്ക്കുക.ധാവൂദ് ഇബ്രാഹിം. ഛോട്ടാ ഷക്കീൽ എന്ന് വിളിക്കുന്ന രണ്ടു വളർത്തു നായ്ക്കൾ ഞങ്ങൾക്കുണ്ട്. നീ ദൈവത്തെ പോലെ കാണുന്നവർ. എനിക്ക് കൂടുതലൊന്നും ഇതിൽ പറയാനില്ല”. അൻമോൽ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: