സമ്പാദ്യശീലം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ പൗരന്മാർ പ്രധാനമായും തിരഞ്ഞെടുക്കുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. പോസ്റ്റ്ഓഫീസ് നിക്ഷേപ പദ്ധതികളെ ജനകീയമാക്കുന്ന രണ്ട് ഘടകങ്ങളെന്നത് പലിശയും തിരികെ ലഭിക്കുന്ന തുകയുമാണ്. ഹ്രസ്വകാല-ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം അപകടരഹിതമായ നിക്ഷേപവും ഉറപ്പു നൽകുന്നുണ്ട്. ഇത്തരത്തിൽ മികച്ച റിട്ടേൺ ഉറപ്പു നൽകുന്ന പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര.
പോസ്റ്റ്ഓഫീസ് പദ്ധതിയിലൂടെ പണം ഇരട്ടിയാക്കി സമ്പാദിക്കാം എന്നതാണ് ഇത് കൂടുതൽ ജനപ്രിയമാകാൻ സാധ്യത. നിലവിൽ 7.5 ശതമാനം വാർഷിക പലിശ നിരക്കാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. ഒറ്റത്തവണ നിക്ഷേപം സാധ്യമാകുന്ന പദ്ധതി രാജ്യത്തെ കർഷകർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതിയിൽ അംഗമാകുന്നതോടെ നിശ്ചിത കാലയളവിനുള്ളിൽ പണം ഇരട്ടിയാക്കി കിട്ടുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. പോസ്റ്റ് ഓഫീസ് മുഖേനയോ ബാങ്കുകളിലൂടെയോ പദ്ധതിയിൽ നിക്ഷേപിക്കാനാകും. 1,000 രൂപയാണ് നിക്ഷേപ പരിധി. പരമാവധി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കുന്നതിനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
പദ്ധതിയിൽ 5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവർഷം 7.5 ശതമാനം എന്ന നിരക്കിൽ റിട്ടേൺ ലഭ്യമാകും. പണം ഇരട്ടിയാകാൻ 115 മാസമാണ് കാത്തിരിക്കേണ്ടി വരിക. അതായത് 9 വർഷവും 7 മാസവും കൊണ്ട് നിങ്ങളുടെ പണം ഇരട്ടിയാകും. 6 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുകയാണെങ്കിൽ ഈ കാലയളവിൽ ഈ തുക 12 ലക്ഷം രൂപയായി മാറും.
സിംഗിൾ അക്കൗണ്ടിന് പുറമെ ജോയിന്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള അവസരവും പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നു. മൂന്ന് പേർക്ക് വരെ ജോയിന്റ് അക്കൗണ്ടിന്റെ ഭാഗമാകാൻ സാധിക്കും. എന്നാൽ സ്‌കീമിന് കീഴിൽ ഒരു നോമിനി ചേർക്കുന്നത് നിർബന്ധമാണ്. 2 വർഷവും 6 മാസവും കഴിഞ്ഞ് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധിക്കും. എന്നാൽ നിബന്ധനകൾ വിധേയമായി മാത്രമാകും ഇത് സാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: