2024 ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടന പത്രികയായ സങ്കൽപ് പത്ര പുറത്തിറക്കി ബിജെപി. ബഹിരാകാശ മേഖലയ്ക്ക് വേണ്ടിയുള്ള നിരവധി വികസന പ്രവർത്തനങ്ങളാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്. ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ പുരോഗതിക്ക് ഊന്നൽ നൽകി ഇന്ത്യയെ മുൻനിര ബഹിരാകാശ ശക്തിയായി ഉയർത്തുന്നതിനുള്ള ലക്ഷ്യങ്ങളാണ് പ്രകടന പത്രികയിലൂടെ തുറന്നു കാട്ടുന്നത്.
രാജ്യത്തിന്റെ സ്വപ്ന ദൗത്യമായ ഗഗൻയാൻ വിക്ഷേപിക്കുന്നതിനും അമൃത കാലത്തിൽ തന്നെ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിൽ ഇറക്കുന്നതിനുമുള്ള പദ്ധതികളാണ് പ്രകടനപത്രികയിൽ നൽകിയിട്ടുള്ളത്. രാജ്യത്തെ ബഹിരാകാശ പര്യവേഷണ ദൗത്യത്തിലെ നാഴികകല്ലായാണ് ഈ ദൗത്യങ്ങൾ കണക്കാക്കുന്നത്. കൂടാതെ ബിഎഎസ് സ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.
വിക്ഷേപണത്തിനുള്ള രണ്ടാമത്തെ സമുച്ചയം യാഥാർത്ഥ്യമാക്കുന്നതിനും ബിജെപി ലക്ഷ്യം വയ്ക്കുന്നു. ബഹിരാകാശ സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്ക് ഉതകുന്ന ദൗത്യമാണിതെന്നാണ് വിലയിരുത്തൽ. ഇസ്രോയുടെയും ഐഐഎസ്ടിയുടെയും നേതൃത്വത്തിൽ ഗ്ലോബൽ സ്പേസ് അക്കാദമി സ്ഥാപിക്കുന്നതിനും ബിജെപി ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇത് ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: