തിരുവനന്തപുരം: ജോലിയെന്ന സ്വപ്നം നേടിയെടുക്കാന്‍ സമരം ചെയ്തിട്ടും ഫലം ലഭിക്കാതെ വരികയും റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയും ചെയ്തതോടെ സമരം അവസാനിപ്പിച്ച് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ്. സര്‍ക്കാര്‍ കൈവിട്ടതോടെ 62 ദിവസം നീണ്ടുനിന്ന സമരം നിര്‍ത്തി കണ്ണീരോടെ ഉദ്യോഗാര്‍ത്ഥികള്‍ തലസ്ഥാനം വിട്ടു.
പലകുടുംബങ്ങളുടെയും പ്രതീക്ഷയാണ് റാങ്ക് ലിസ്റ്റ് കാലാഹരണപ്പെട്ടതോടെ പൊലിഞ്ഞത്. ഒരു അഡൈ്വസ് മെമോയ്‌ക്കായി ഇവര്‍ കാത്തിരുന്നത് അഞ്ചു വര്‍ഷം.ഒടുവില്‍ സര്‍ക്കാര്‍ കൈവിടുമെന്ന് ഉറപ്പായതോടെയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ പലവിധ സമരങ്ങള്‍ നടത്തിയത്. മുട്ടിലിഴഞ്ഞും മണ്ണ് തിന്നും വാ മൂടിക്കെട്ടിയുമെല്ലാം സമരം ചെയ്തു. ലിസ്റ്റിലുളള നിരവധി പേര്‍ക്ക് പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനിയൊരു പരീക്ഷ എഴുതാനാവില്ല.
13975 പേരുടെ പട്ടികയില്‍ നിന്ന് 4400 പേര്‍ക്കാണ് അഡൈ്വസ് കിട്ടിയത്. പുറത്തായത് ഒന്‍പതിനായിരത്തോളം പേരാണ്.പ്രതീക്ഷിച്ച ഒഴിവുകളില്‍ അടക്കം നിയമനം നടത്തിയെന്നാണ് സര്‍ക്കാര്‍ വാദം. ഡിജിപി നടത്തിയ ചര്‍ച്ചയില്‍ കണക്കുകള്‍ വിശദീകരിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.എന്നാല്‍ സര്‍ക്കാര്‍ വഞ്ചിച്ചെന്നും ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും സമരം നടത്തിയ റാങ്ക് ഹോള്‍ഡര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: