ന്യൂദല്‍ഹി: പെഗാസസ് പോലുള്ള മെഴ്സിനറി സ്പൈവെയര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പുതിയ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുയാണ് ടെക് ഭീമനായ ആപ്പിള്‍. ഏപ്രില്‍ പത്തിനാണ് ആപ്പിള്‍ പുതിയ മുന്നറിയിപ്പ് നല്‍കിയത്.
സാധാരണ സൈബര്‍ കുറ്റവാളികളില്‍ നിന്നും മാല്‍വെയറുകളില്‍ നിന്നുമുള്ള ആക്രമണങ്ങളേക്കാള്‍ സങ്കീര്‍ണമാണ് മെഴ്സിനറി സ്പൈവെയര്‍ പോലുള്ളവ ഉപയോഗിച്ചുള്ള ആക്രമണം. ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ച ഐഫോണ്‍ ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ മെഴ്സിനറി സ്പൈവെയറിന്റെ സഹായത്തോടെ സാധിക്കും.
മെഴ്സിനറി ആക്രമണങ്ങള്‍ പോലുള്ളവ കണ്ടെത്താന്‍ ആപ്പിള്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. എന്നാല്‍ അവയെല്ലാം പൂര്‍ണമായും വിജയം കാണണമെന്നില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി. ഒരാള്‍ മേഴ്സിനറി സ്പൈവെയര്‍ ആക്രമണത്തിന് ഇരയാണെന്ന് സ്ഥിരീകരിച്ചാല്‍ ആ വിവരം ആപ്പിള്‍ അയാളെ നേരിട്ട് അറിയിക്കും. ആപ്പിള്‍ ഐഡിയുടെ ഹോം പേജില്‍ തന്നെ മുകളില്‍ അറിയിപ്പ് കാണാം. ഐമെസേജ് വഴിയും ഇമെയില്‍ വഴിയും മുന്നറിയിപ്പ് നല്‍കും.
എങ്ങനെ മറികടക്കാം: ഏറ്റവും പുതിയ സോഫ്റ്റ്വെയറിലേക്ക് ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യുക. പാസ്കോഡ് ഉപയോഗിച്ച് ഉപകരണങ്ങള്‍ സംരക്ഷിക്കുക. ആപ്പിള്‍ ഐഡിക്കായി ടു- ഫാക്ടര്‍ ഓതന്റിക്കേഷനും ശക്തമായ പാസ്വേഡും ഉപയോഗിക്കുക. ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അജ്ഞാതര്‍ അയച്ച സന്ദേശങ്ങളിലെ ലിങ്കുകളിലോ അറ്റാച്ച്മെന്റുകളിലോ ക്ലിക്ക് ചെയ്യരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: