ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്‌ട്രയില്‍ ആദര്‍ശമുള്ള ബിജെപി നേതാവായി അറിയപ്പെട്ട ആളാണ്. അഞ്ച് വര്‍ഷം നല്ല ഭരണം കാഴ്ചവെച്ചതോടെ ബിജെപിയുടെയും ഫഡ് നാവിസിന്റെയും പ്രതിച്ഛായ വളര്‍ന്നു. അങ്ങിനെയാണ് 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ ബിജെപി 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്ക് 56 സീറ്റുകളാണ് കിട്ടയിത്. എന്‍സിപി (54) കോണ്‍ഗ്രസ് (44) സീറ്റുകളും നേടി.
സ്വഭാവികമായും ബിജെപി-ശിവസേന സഖ്യം അവിടെ മന്ത്രിസഭ രൂപീകരിക്കേണ്ടതാണ്. ഫഡ് നാവിസ് വീണ്ടും മുഖ്യമന്ത്രിയാകേണ്ടതായിരുന്നു. പക്ഷെ മുഖ്യമന്ത്രിക്കസേരയില്‍ മോഹമുദിച്ച ഉദ്ധവ് താക്കറെ, സൂത്രശാലിയായ ശരദ് പവാറിന്റെ പ്രലോഭനത്തില്‍ വീണു. ബിജെപിയെ പുറത്താക്കി എന്‍സിപിയുമായി കൈകോര്‍ത്താല്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാം എന്നതായിരുന്നു ശരദ് പവാര്‍ നല്കിയ വാഗ്ദാനം. അതില്‍ ഉദ്ധവ് താക്കറെ വീണു. ഉദ്ധവ് താക്കറെക്കാള്‍ അദ്ദേഹത്തിന്റെ ഭാര്യ രശ്മി താക്കറെയ്‌ക്കായിരുന്നു ഭര്‍ത്താവിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിക്കാണാന്‍ മോഹമുണ്ടായത്. അങ്ങിനെ വലിയൊരു ഗൂഡാലോചന നടന്നു. മഹാവികാസ് അഘാഡി എന്ന അവിശുദ്ധകൂട്ടുകെട്ട് രൂപം കൊണ്ടു. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും കൈകോര്‍ത്ത് ബിജെപിയെ പുറത്താക്കി. ശുദ്ധനായ ദേവേന്ദ്ര ഫഡ് നാവസിന് ഇത് താങ്ങാവുന്നതിലും വലിയ ഷോക്കായിരുന്നു. ബിജെപിയെ എന്‍സിപിയിലെ ഒരു വിഭാഗം പിന്തുണയ്‌ക്കുമെന്നും അങ്ങിനെ ശിവസേനയെ പുറത്തുനിര്‍ത്തി ബിജെപി മന്ത്രിസഭ രൂപീകരിക്കാമെന്നും ഉള്ള ഒരു മോഹപദ്ധതി ദേവേന്ദ്രഫഡ് നാവിസിന് മുന്‍പില്‍ മരുമകന്‍ അജിത് പവാറിനെക്കൊണ്ട് നിരത്തിയത് ശരദ് പവാറിന്റെ ഗൂഢപദ്ധതിയായിരുന്നു. നിഷ്കളങ്കനായ ദേവേന്ദ്ര ഫഡ് നാവിസ് അത് സമ്മതിച്ച് സത്യപ്രതിജ്ഞ ചെയ്യുകയും എന്നാല്‍ ഭൂരിപക്ഷത്തിന് ആവശ്യമായ എന്‍സിപി എംഎല്‍എമാര്‍ അജിത് പവാറിനൊപ്പം നില്‍ക്കാത്തതിനാല്‍ ഫഡ് നാവിസിന് രാജിവെയ്‌ക്കേണ്ടിയും വന്നു.
മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ കറുത്ത ദിവസമായിരുന്നു അത്. 2019 നവമ്പര്‍ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്‌ട്രയുടെ 19ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അന്ന് മുംബൈയിലെ ശിവജി പാര്‍ക്കില്‍ കെട്ടിയൊരുക്കിയ പന്തലില്‍ ശരദ് പവാറിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ആരു മറന്നാലും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മറക്കില്ല. സഖ്യകക്ഷികളായി മഹാരാഷ്‌ട്രനിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് ബിജെപിയും ശിവസേനയും. ശത്രുക്കളായി പുറത്തുണ്ടായിരുന്നത് എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍. പക്ഷെ ഉദ്ധവ് താക്കറെ ശരദ് പവാറുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ മുഖ്യമന്ത്രിക്കസേര ഉദ്ധവിന് നല്‍കാമെന്നതായിരുന്നു കരാര്‍. അന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഒറ്റപ്പെടുത്തി പുറത്ത് ശത്രുക്കളായി നിലകൊണ്ട എന്‍സിപിയെയും കോണ്‍ഗ്രസിനെയും കൂട്ടി ഉദ്ധവ് താക്കറെ രൂപീകരിച്ചതാണ് മഹാവികാസ് അഘാഡി സഖ്യം.
അന്ന് ഫഡ് നാവിസ് എടുത്ത പ്രതിജ്ഞയാണ് ഉദ്ധവ് താക്കറെയുടെ ശിവസേനയെയും ശരദ് പവാറിന്റെ എന്‍സിപിയേയും പൊളിക്കുക എന്നത്. ഇന്ന് അത് സാധ്യമായി. ശിവസേന രണ്ടായി. ഏക് നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ വലിയൊരുവിഭാഗം ബിജെപിയോടൊപ്പം വന്നു. അതിന് മുഖ്യമന്ത്രിക്കസേര വരെ ദേവേന്ദ്ര ഫഡ് നാവിസ് ബലികഴിച്ചു. പിന്നീട് ഇപ്പോള്‍ എന്‍സിപിയെ പിളര്‍ത്തി ശരദ് പവാറിന്റെ മരുകമന്‍ അജിത് പവാറിനെയും കൂടെക്കൂട്ടി. ഇന്ദിരാഗാന്ധിയെ വരെ വരച്ച വരയില്‍ നിര്‍ത്തിയ രാഷ്‌ട്രീയ ചാണക്യനാണ് ശരദ് പവാര്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയെ നെടുകെ പിളര്‍ക്കുക എന്ന അസാധ്യമായ കാര്യമാണ് അജിത് പവാറിന്റെ വരവോടെ സംഭവിച്ചത്. സ്വന്തം മകള്‍ സുപ്രിയ സുലേയെ തന്റെ പിന്‍ഗാമിയായി വാഴിച്ചത് അതുവരെ ശരദ് പവാറിന്റെ പിന്‍ഗാമിയാകാമെന്ന അജിത് പവാറിന്റെ മോഹങ്ങളെയാണ് തകര്‍ത്തത്. ഈ മക്കള്‍ രാഷ്‌ട്രീയത്തിനെതിരായ അദ്ദേഹത്തിന്റെ അമര്‍ഷവും ശരദ് പവാറിനോട് വിട പറയാന്‍ അജിത് പവാറിനെ ശക്തനാക്കി.
ഇന്ന് മഹാവികാസ് അഘാദി ദുര്‍ബലമായിരിക്കുന്നു. എന്‍സിപിയും ശിവസേനയും ചിതറിയിരിക്കുന്നു. ഇതിനപ്പുറം ഉദ്ധവ് താക്കറെയുടെ സഹോദരതുല്യനായ രാജ് താക്കറെയെയും ബിജെപി ഒപ്പം കൂട്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: