മലപ്പുറം: കേരള സ്റ്റോറി വിഷയത്തില്‍ മുസ്ലിം പണ്ഡിതരെ വിമര്‍ശിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി.ഈദ് ഗാഹില്‍ നടത്തിയ പ്രസംഗത്തില്‍ കേരള സ്റ്റോറി സിനിമയെ കുറിച്ച് മത പണ്ഡിതര്‍ മോശമായി പ്രസംഗിച്ചതിനെതിരെയാണ് അബ്ദുള്ളക്കുട്ടി രംഗത്തു വന്നത്.
പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോ.മത ചടങ്ങുകളില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത് തെറ്റായ നടപടിയാണെന്ന് അബ്ദുളള കുട്ടി പറഞ്ഞു.ഈ സിനിമ മുസ്ലിം വിരുദ്ധമല്ലെന്നും മുഖ്യമന്ത്രി സിനിമയെ വര്‍ഗീയവത്കരിച്ചു മുസ്ലിം വികാരം ഉണര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള സ്റ്റോറി സിനിമ പ്രദര്‍ശന വിവാദത്തില്‍ മുസ്ലിം സമുദായ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഈദ് നമസ്‌കാരത്തിന്റെ ഭാഗമായുളള സന്ദേശത്തിനിടെയാണ് പാളയം ഇമാം ഷുഹൈബ് മൗലവിയും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂരും കേരളസ്റ്റോറി സിനിമയെയും ലൗ ജിഹാദ് ആരോപണങ്ങളെയും ശക്തമായി വിമര്‍ശിച്ചത്. സിനിമ അവാസ്തവ കാര്യങ്ങളാണ് പറയുന്നതെന്നാണ് മുസ്ലീം മത പണ്ഡിതരുടെ വാദം.
കൗമാര പ്രായത്തിലുളള കുട്ടികളെ പ്രണയച്ചതിയില്‍ കുടുക്കുന്ന ലൗവ് ജിഹാദിനെ കുറിച്ച് ബോധവത്കരിക്കുന്നതിനായി ചില ക്രൈസ്തവ സംഘടനകള്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ദൂര്‍ദര്‍ശനും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: