ന്യൂദൽഹി : പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ജ്യോതിറാവു ഫൂലെയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. അനീതിക്കെതിരെ പോരാടുന്നതിനും സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതിനു പുറമെ അദ്ദേഹത്തിന്റെ ചിന്തകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. “ഇന്ന് മഹാത്മാ ഫൂലെയുടെ ജയന്തി ദിനത്തിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അനീതിക്കെതിരെ പോരാടുന്നതിനും സമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച ദർശകനായ ഒരു സാമൂഹിക പരിഷ്കർത്താവ്, അദ്ദേഹത്തിന്റെ ചിന്തകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു,” മോദി എക്‌സിൽ പറഞ്ഞു.
കൂടാതെ വിദ്യാഭ്യാസ രംഗത്തും സ്ത്രീ ശാക്തീകരണ രംഗത്തും അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം സമൂഹത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കാനുള്ള അവസരമാണ് ഇന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: