പത്തനംതിട്ട : അടി കൊണ്ടത് സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫിലെ പ്രവര്ത്തകന്. അടി കൊടുത്തതാകട്ടെ സിപിഎമ്മിന്റെ യുവജനവിഭാഗമായ ഡിവൈഎഫ്ഐയുടെ പ്രവര്ത്തകന്. സംഭവം പുറത്തറിഞ്ഞതോടെ ഇരുവരും വെറും വഴിപോക്കര്‍ മാത്രമായി.
തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ മുന്നണിക്ക് പൊതുജനമദ്ധ്യത്തില്‍ നാണക്കേട് ഉണ്ടാക്കിക്കൊണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും എഐവൈഎഫ് പ്രവര്‍ത്തകരും തമ്മിലടിച്ചത്. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണജാഥക്കിടയില് മുണ്ടക്കയത്തിനടുത്തുള്ള വണ്ടന്‍പാതാലില്‍ വച്ചാണ്. പരിക്കേറ്റ എഐവൈഎഫ് പ്രവര്‍ത്തകനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരി ക്കുകയാണ്.
പ്രചാരണ ജാഥ നടക്കുന്നതിനിടെ എഐവൈഎഫ് പ്രവര്ത്തകന് സഞ്ചരിച്ച് ബൈക്ക് നടന്നുപോയ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമേല്‍ ഉരസിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്ത്തകന് ബൈക്കിന് പിന്നിലിടുന്ന എഐവൈഎഫ് പ്രവര്ത്തകനിട്ട് അടി കൊടുക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. എന്നാല്‍ ബൈക്ക് ഓടിച്ചത് എഐവൈഎഫ് പ്രവര്ത്തകന് അല്ലെന്നും അടി കൊടുത്തത് ഡിവൈഎഫ്ഐ പ്രവര്ത്തകന് അല്ലെന്നുമാണ് ഇപ്പോള്‍ എല്‍ഡിഎഫ് വൃത്തങ്ങള്‍ പറയുന്നത് രണ്ടും വെറും വഴിപോക്കര്‍ മാത്രം.
സ്വന്തം പ്രവൃത്തികള്‍ നാണക്കേടാവുമ്പോള്‍ പ്രവര്‍ത്തകരെയും നേതാക്കളെപ്പോലും തള്ളിപ്പറയുകയെന്നതാണല്ലോ നമ്മുടെ ഒരു ലൈന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: