ന്യൂദൽഹി: തെരഞ്ഞെടുപ്പ് ചട്ടപ്രകാരം സത്യവാങ്ങ്മൂലം നല്‍കുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ആഡംബര ജീവിതം വ്യക്തമാക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ അറിയാനുള്ള വോട്ടര്‍മാരുടെ അവകാശം സമ്പൂര്‍ണ്ണമല്ല. എല്ലാ വിവരവും ജംഗമസ്വത്തുക്കളും വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. കേസിന്‌റെ മെരിറ്റ് നോക്കി ഇത്തരംകാര്യങ്ങളില്‍ തീര്‍പ്പുണ്ടാകണമെന്ന് കോടതി ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
അരുണാചില്‍പ്രദേശില്‍ നിന്നു 2019 ല്‍ ജയിച്ച ഖരിക്കോ ക്രീ എന്ന സ്വതന്ത്രന്‍ ഭാര്യയുടെയും മകന്‌റെയും പേരിലുള്ള മൂന്നു വാഹനയുടെ വിവരം ജനപ്രാതിനിധ്യനിയമപ്രകാരം വെളിപ്പെടുത്തിയില്ലെന്ന കാരണത്താല്‍ ഹൈക്കോടതി വിജയം അസാധുവാക്കിയതിനെതിരെയുള്ള അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി.
ജനപ്രാതിനിധ്യനിയമപ്രകാരം 123 (2) വകുപ്പു പ്രകാരം അഴിമതിയായി ഇതിനെ വ്യാഖ്യാനിക്കാനാവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥികളുടെ സകല വിവരങ്ങളും വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. ഒരാള്‍ക്ക് ആഡംബര വാച്ചുണ്ടെങ്കില്‍ വെളിപ്പെടുത്തണം. എന്നാല്‍ സാധാരണ വാച്ചുകള്‍ വെളിപ്പെടുത്തണമെന്ന് ശഠിക്കാനാവില്ലെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: