ന്യൂദല്‍ഹി: ദേശീയ രാഷ്‌ട്രീയത്തിലേക്കിറങ്ങാന്‍ താത്പ്പര്യം പ്രകടിപ്പിച്ച് പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ മത്സരിക്കാനും വാദ്ര താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
നെഹ്‌റു കുടുംബം കയ്യടക്കി വെച്ച സീറ്റുകളിലൊന്നായിരുന്നു അമേഠി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെട്ടതോടെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് രാഹുല്‍ പിന്മാറി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്ന് വാദ്ര പറഞ്ഞു.
നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ആള്‍ തന്നെ മത്സരിപ്പിക്കാനാണ് അമേഠിയിലെ ജനങ്ങള്‍ക്ക് താത്പ്പര്യം. മത്സരിക്കാനാവശ്യപ്പെട്ട് തനിക്ക് നിരവധി കത്തുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ മണ്ഡലത്തിലെങ്ങും തന്റെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
നിലവില്‍ രാഹുല്‍ വയനാട്ടിലാണ് മത്സരിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഏപ്രില്‍ 26നാണ് അതിനുശേഷം അമേഠിയിലും മത്സരിക്കാന്‍ താത്പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിനെല്ലാ പിന്തുണയും നല്കി പ്രചാരണം നടത്തും. രാഹുലോ, പ്രിയങ്കയോ കാണാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ കണ്ടാല്‍ മതിയെന്നും അമേഠിയിലെ ജനങ്ങള്‍ക്ക് അറിയാം.
അമേഠിയില്‍ മാത്രമല്ല. രാജ്യ രാഷ്‌ട്രീയത്തില്‍ സജീവമാകാനും ഉദ്ദേശിക്കുന്നുണ്ട്. അമേഠിയോട് അല്പം താത്പ്പര്യം കൂടുതലുണ്ട്. 1999ല്‍ ആദ്യമായി ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് അവിടെയാണ്. വാദ്ര കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഘട്ടത്തില്‍ മെയ് 20നാണ് അമേഠിയിലെ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: