കോട്ടയം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റബ്‌കോ എങ്ങിനെ കേരളത്തിലെ സഹകരണബാങ്കുകളില്‍നിന്നെടുത്ത വായ്പ തിരിച്ചടയ്‌ക്കും? കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടു പ്രകാരം റബ്കോയുടെ സഞ്ചിതനഷ്ടം 905 കോടി രൂപയാണ്. കേരളത്തിലെ സഹകരണബാങ്കുകളില്‍നിന്ന് റബ്കോ വാങ്ങിയിരിക്കുന്നത് 450 കോടി രൂപയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഈ തുകയുടെ പലിശ പോലും ഇതുവരെ തിരിച്ചടച്ചിട്ടില്ല. സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകള്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് റബ്‌കോയെ രക്ഷിച്ചെടുക്കാനായി പണം നല്‍കിയത്. എന്നാല്‍ റബ്‌കോ രക്ഷപ്പെട്ടില്ലെന്നു മാത്രമല്ല, പണം കൊടുത്ത സഹകരണബാങ്കുകള്‍ കുഴപ്പത്തിലാവുകയും ചെയ്തു.
1997 ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച കേരള സ്‌റ്റേറ്റ് റബര്‍ കോ ഓപ്പറേറ്റീവ് ലിമിറ്റഡാണ് റബ്‌കോ എന്നറിയപ്പെടുന്നത്. കേരളത്തിലെ റബര്‍ കര്‍ഷകരെ സഹായിക്കാനും സ്വാഭാവിക റബറിന്‌റെ ഉപോത്പന്നങ്ങള്‍ നിര്‍മ്മിക്കുകയുമായിരുന്നു ലക്ഷ്യം. മെത്തകളും സ്‌ലിപ്പറുകളും ഉള്‍പ്പെടെ നിര്‍മ്മിച്ച് വിപണിയില്‍ സജീവമായ റബ്‌കോ ആദ്യകാലത്ത് നല്ല നിലയ്‌ക്കാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ കെടുകാര്യസ്ഥതയും വിപണിയിലെ മല്‍സരവും റബര്‍ വിലയിടിവും മൂലം പില്‍ക്കാലത്ത് നഷ്ടത്തിലാവുകയായിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍നിന്ന് 2005-06 കാലഘട്ടത്തില്‍ എട്ടുകോടി രൂപയാണ് റബ്കോയിലേക്ക് നല്‍കിയിട്ടുള്ളത്്. ഇതുമായി ബന്ധപ്പെട്ട് റബ്കോ എം.ഡി.യെ കഴിഞ്ഞവര്‍ഷം ചോദ്യംചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: