കോട്ടയം: പ്രിയപ്പെട്ടവര്‍ക്ക് വിഷുക്കൈനീട്ടമായി നല്കാന് പുതുപുത്തന്‍ നോട്ടുകളും നാണയങ്ങളും വേണോ? എങ്കില്‍ ഭാരതീയ റിസര്‍വ് ബാങ്ക് അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തെ മേഖല ഓഫീസിലും വിവിധയിടങ്ങളിലെ കറന്‍സി ചെസ്റ്റുകളിലും പുതിയ നോട്ടുകളും നാണയങ്ങളും ലഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ പത്തിനും ഉച്ചയ്ക്ക് 2:30 നും ഇടയിലാണ് പുതിയ നോട്ടുകള്‍ വാങ്ങാനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. വിഷുക്കാലത്ത് മാത്രമല്ല എല്ലാകാലത്തും പുതിയ നോട്ടുകള്‍ക്കും നാണയങ്ങള്ക്കുമായി കറന്‍സി ചെസ്റ്റുകളെയും റിസര്‍വ് ബാങ്കിന്റെ ഓഫീസുകളെയും സമീപിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. 10 രൂപയുടെ നോട്ടിനു മാത്രമാണ് ക്ഷാമമുള്ളത്.
നിലവില്‍ ട്രഷറികളിലും മറ്റും പുതിയ നോട്ടുകള്‍ ധാരാളമായി എത്തിച്ചിട്ടുണ്ട് ട്രഷറിയില്‍ നിന്ന് പെന്‍ഷനും മറ്റും വാങ്ങുന്നവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ പുതിയ നോട്ടുകള്‍ നല്‍കും. 200 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണ് കൂടുതലായി എത്തിയിട്ടുള്ളത്. അതിലും ചെറിയ തുകയ്ക്കുള്ളത് കുറവാണ്.
വിഷുപ്പുലരിയില്‍ കൈനീട്ടമായി പുതുമണം മാറാത്ത ഒരു നോട്ട് കിട്ടുക എന്നത് ആരുടെയും ആഗ്രഹമാണ്. അതിനുള്ള സൗകര്യമാണ് റിസര്‍ബാങ്ക് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. പലരും വിഷുവിന് കിട്ടുന്ന പുതിയ നോട്ടുകള്‍ കാലങ്ങളോളം സൂക്ഷിച്ചു വയ്ക്കുന്ന പതിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: