കോട്ടയം: മാര്‍ച്ച് മാസംത്തെ റേഷന്‍ വാങ്ങാന്‍ ഏപ്രില്‍ ആറു വരെ സമയം നീട്ടി നല്‍കിയിട്ടും ഒന്നേകാല്‍ ലക്ഷം പേരോളം വാങ്ങാതിരുന്നത് സര്‍ക്കാരിന് അമ്പരപ്പായി. ഫെബ്രുവരിയില്‍ റേഷന്‍ വാങ്ങിയത് 7881225 പേരായിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ 7755841 പേര് മാത്രമേ വാങ്ങിയുള്ളൂ. മാര്‍ച്ചില്‍ പലവിധ കാരണങ്ങള്‍ കൊണ്ട് റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇ. പോസ് മെഷിന് തകരാറായിരുന്നു അതില്‍ പ്രധാനം. മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് മസ്റ്ററിംഗ് മുടങ്ങിയതും മറ്റൊരു കാരണമാണ്. ഇതുകൂടാതെ ബില്‍ കുടിശ്ശികയില്‍ പ്രതിഷേധിച്ച് ട്രാന്‍സ്പോര്‍ട്ട് കരാറുകാര്‍ സമരത്തിലുമായിരുന്നു. ചില കടകളില്‍ പൂര്‍ണമായി സ്റ്റോക്ക് എത്തിയതുമില്ല. ഇതൊക്കെ കൊണ്ടാണ് മാര്‍ച്ച് 30ന് അവസാനിക്കേണ്ട റേഷന്‍ വിതരണം ഏപ്രില്‍ 6 വരെ സര്‍ക്കാര്‍ നീട്ടി കൊടുത്തത്. എന്നിട്ടും ഇത്രയും പേര് വാങ്ങിയില്ല എന്നതാണ് സര്‍ക്കാരിനെ അമ്പരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: