ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം അധികവും രൂക്ഷമാകുക. തെരഞ്ഞെടുപ്പ് കാലം അടുത്തിരിക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യജ്ഞയ് മൊഹപാത്ര വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇതുവരെ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പായതിനാൽ താപനിലയിൽ നിന്നും ആഘാതം ഏൽക്കാതിരിക്കാൻ മുന്നൊരുക്കങ്ങൾ നടപ്പിലാക്കി വരികയാണ്. വോട്ടിംഗ് സമയം വർധിപ്പിക്കുക, തണൽ ഒരുക്കുന്നതിനുള്ള താൽകാലിക സംവിധാനങ്ങൾ ഒരുക്കുക, ദാഹശമനികൾ ലഭ്യമാക്കുക, ആംബുലൻസ് ഉൾപ്പെടെയുള്ള വൈദ്യസഹായം ഉറപ്പുവരുത്തുക എന്നിവയാണ് സജ്ജമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: