തിരുവനന്തപുരം: ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമെല്ലാം വിമാനത്താവളങ്ങളിലും ബസുകള്‍ക്കകത്തും ഉള്ള ചാർജിംഗ് പോയിന്റുകൾ ഉപയോഗിച്ചാല്‍ മൊബൈലിലെ ഡേറ്റ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജ്യൂസ് ജാക്കിംഗ് എന്നാണ് ഇതിനെ പറയുന്നത്. കേരള പൊലീസാണ് ജ്യൂസ് ജാക്കിംഗ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡേറ്റ ചോർത്താൻ കഴിയുമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്. ജ്യൂസ് ജാക്കംഗ് വഴിയുള്ള ഡേറ്റ ചോര്‍ത്തല്‍ തടയാന്‍ പൊതുവിടങ്ങളില്‍ മൊബൈലും ലാപ് ടോപും ചാര്‍ജ്ജു ചെയ്യുമ്പോള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ എടുക്കുക:
- പൊതു ചാർജ്ജിംഗ് പോയിന്റുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ, ടാബ് മുതലായവ സ്വിച്ച് ഓഫ് ചെയ്യുക.
- ഫോൺ ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേഡ് തുടങ്ങിയ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.
- പൊതു യുഎസ്‍ബി ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം എ സി പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക. യാത്രകളിൽ കഴിവതും സ്വന്തം പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക.
- കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ യുഎസ്ബി ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: