തൃശൂര്‍: കളളപണ ഇടപാടിനെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചതിനെ പ്രതിരോധിക്കാന്‍ ദുര്‍ബല വാദങ്ങളുമായി സിപിഎം. സുരേഷ്ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടി ബിജെപിയും കേന്ദ്ര ഏജന്‍സികളും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പിന്റെ നടപടിയെന്നാണ് പാര്‍ട്ടിയുടെ വാദം. 1998ല്‍ ആരംഭിച്ച അക്കൗണ്ട് നിയമവിധേയാണ് തുടങ്ങിയതെന്നും പാര്‍ട്ടിയുടെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് പാര്‍ട്ടിയുടെ വാദങ്ങളെ ദുര്‍ബലമാക്കുന്നത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുളള ബാങ്ക് ശാഖയിലാണ് പാര്‍ട്ടിയുടെ രഹസ്യ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ഈ പണത്തിന്റെ സ്രോതസ്സ് ആദായ നികുതി വകുപ്പിനോട് വ്യക്തമാക്കാന്‍ കഴിയാതിരുന്നതാണ് മരവിപ്പിക്കലിലേക്ക് നയിച്ചത്. പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ചിരുന്ന അക്കൗണ്ടിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് കിട്ടിയതിലും സിപിഎം നേതൃത്വം പരിഭ്രാന്തിയിലാണ്. പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.
സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായാണ് ഇതെല്ലാം പുറത്തേക്ക് വരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ ബാങ്ക് ശാഖയില്‍ റെയ്ഡ് നടത്തിയതും പാര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലും ഇതുപോലെ രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് വിവരം. കരുവന്നൂര്‍ തട്ടിപ്പില്‍ ഇഡി അന്വേഷണത്തെ തുടര്‍ന്ന് അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നതിന്റെ വിശദാംശങ്ങള്‍ പറുത്തായി.
ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും വെട്ടിലാക്കി. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് ശരിയായ വിശദീകരണം നടത്താന്‍ പോലും കഴിയാതെ അപഹാസ്യരായിരിക്കുകയാണ് സംസ്ഥാന നേതൃത്വം. തെരഞ്ഞടുപ്പ് കമ്മീഷന് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. അക്കൗണ്ടിലെത്തിയ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അടക്കമുളള നേതാക്കള്‍ക്ക് കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: