ടിറ്റാബോർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര സംസ്ഥാനത്ത് കടന്നുപോയതിന് പിന്നാലെ കോൺഗ്രസ് നേതാക്കളുടെ പലായനം തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജോർഹട്ട് ജില്ലയിലെ ടിറ്റാബോറിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമിലെ ജാതി സെൻസസ്, മണിപ്പൂർ അക്രമം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയതിന് ശർമ്മ രാഹുലിനെ രൂക്ഷമായി വിമർശിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
















