Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്ത്രപ്രധാനമായ ഗ്വദര്‍ തുറമുഖം കൈവിട്ടതും നെഹ്‌റു; ഇപ്പോള്‍ ചൈനയുടെ കൈയില്‍

ചരിത്രപരമായ മണ്ടത്തരം ഭാരതത്തിന് ഭീഷണിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 03:13 am IST
in India

ന്യൂദല്‍ഹി: ശ്രീലങ്കയ്‌ക്ക് ഭാരതം വിട്ടുകൊടുത്ത കച്ചത്തീവ് പ്രശ്‌നം രാജ്യം ചര്‍ച്ചചെയ്യുന്നതിനിടയില്‍ പ്രഥമപ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മറ്റൊരു ചതിയായ ഗ്വദര്‍ തുറമുഖത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു.

പാകിസ്ഥാന്‍ ചൈനയ്‌ക്ക് 40 വര്‍ഷത്തെ പാട്ടത്തിന് കൈമാറിയ തന്ത്രപ്രധാനമായ ഗ്വദര്‍ തുറമുഖം ഒമാനില്‍ നിന്നും ഭാരതത്തിന് ലഭിക്കുമായിരുന്ന അവസരം നെഹ്‌റുവിന്റെ താത്പര്യമില്ലായ്‌മ മൂലം നഷ്ടമായ വിവരമാണ് ഇപ്പോള്‍ പുത്തു വരുന്നത്.

പാകിസ്ഥാന്റെ ബലൂചിസ്ഥാന്‍ മേഖലയില്‍ അറബിക്കടലിനോട് ചേര്‍ന്നാണ് ഗ്വദര്‍ തുറമുഖമെന്നതാണ് ഗൗരവതരമായ വസ്തുത. 1783 മുതല്‍ ഏകദേശം 200 വര്‍ഷത്തോളം ഗ്വദര്‍ മേഖല ഒമാന്‍ സുല്‍ത്താന്റെ ഭരണത്തിന്‍ കീഴിലായിരുന്നു.
1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗ്വദര്‍ പ്രദേശം ഭാരതത്തിന് വില്‍ക്കാന്‍ ഒമാന്‍ ആഗ്രഹിച്ചിരുന്നു. ഈ മേഖല പാകിസ്ഥാന് കൈമാറാന്‍ സുല്‍ത്താന് താത്പര്യമുണ്ടായിരുന്നില്ല. ഈ കാലഘട്ടത്തില്‍ ഗ്വദര്‍ തുറമുഖം വളരെ ചെറിയ മത്സ്യബന്ധന മേഖലയായിരുന്നു.

ഭാരതവും ഒമാനും തമ്മില്‍ നല്ല നയതന്ത്ര ബന്ധവുമായിരുന്നു. 1950ല്‍ ഗ്വദര്‍ തുറമുഖം ഭാരതത്തിന് വില്‍ക്കുന്നത് സംബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവുമായി ഒമാന്‍ സുല്‍ത്താന്‍ ചര്‍ച്ച നടത്തി. എന്നാല്‍ തന്ത്രപ്രധാനമായ ഈ മേഖല സ്വന്തമാക്കാന്‍ നെഹ്‌റു യാതൊരു താത്പര്യവും കാണിച്ചില്ല. എന്തിനാണ് ഇത്രയും അകലെയുള്ള ഒരു പ്രദേശം ഭാരതത്തിന് എന്നായിരുന്നു നെഹ്റുവിന്റെ നിലപാട്.

എന്നാല്‍ 1958ല്‍ പാകിസ്ഥാന്‍ മൂന്ന് മില്ല്യണ്‍ പൗണ്ടിന് ഒമാനില്‍ നിന്ന് ഗ്വദര്‍ തുറമുഖം വാങ്ങുകയായിരുന്നു. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഗ്വദര്‍ തുറമുഖം വാങ്ങേണ്ടത് അഭിമാന പ്രശ്‌നമായിരുന്നു. തുടക്കത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായമായില്ല. 1957 ല്‍ മാലിക് ഫിറോസ് ഖാന്‍ നൂണ്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി. ഒരു ബാരിസ്റ്ററായിരുന്ന അദ്ദേഹം ബ്രിട്ടനില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മുഹമ്മദലി ജിന്നയ്‌ക്കൊപ്പം പാകിസ്ഥാന്‍ സ്ഥാപകരില്‍ ഫിറോസ് ഖാന്‍ നൂണും ഉണ്ടായിരുന്നു. ഗ്വദര്‍ തുറമുഖം വാങ്ങാന്‍ താത്പര്യം കാണിച്ചത് ഫിറോസ് ഖാനാണ്. ഇതിനായി ഒമാനിലേക്ക് പോവുകയും സുല്‍ത്താനുമായി ചര്‍ച്ച നടത്തുകയുമായിരുന്നു.

ഭാരതത്തിന്റെ താത്പര്യമില്ലായ്‌മ മൂലം ഒമാന്‍ സുല്‍ത്താന്‍ പാകിസ്ഥാനുമായി പ്രദേശം സംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. 1958ന്റെ അവസാനത്തിലായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കരാര്‍ ഒപ്പിട്ടത്. ഈ ഇടപാടില്‍ അമേരിക്കയും പാകിസ്ഥാനെ പിന്തുണച്ചിരുന്നതായി പറയപ്പെടുന്നു. പിന്നീട് ഈ പ്രദേശം പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ മക്രാന്‍ ജില്ലയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു.

ഗദ്വാര്‍ തുറമുഖം സംബന്ധിച്ച് ഭാരത്തിന്റെ നിലപാട് ചരിത്രപരമായ മണ്ടത്തരമെന്നാണ് മുന്‍ ബ്രിഗേഡിയര്‍ ഗുര്‍മിത്ത് കാന്‍വാല്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇക്കാര്യം ആരും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ചൈന ഓവര്‍സീസ് പോര്ട്ട് ഹോള്‍ഡിങ് കമ്പനിക്കാണ് ഗദ്വര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല. ചൈനക്കിസ്ഥാന്‍ എക്കണോമിക് സോണിന്റെ ഭാഗമാണ് 20292 ഏക്കര്‍ വരുന്ന ഈ ഫ്രീ ട്രെയ്ഡ് ഏരിയ.

നഷ്ടമാക്കിയത് ദക്ഷിണേഷ്യയിലെ തന്ത്രപ്രധാന തുറമുഖം

ഗ്വദര്‍ തുറമുഖം ദക്ഷിണേഷ്യയില്‍ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും തന്ത്രപ്രധാനമേഖലയാണ്. പാകിസ്ഥാനെ ഭാരതത്തിന് എല്ലാത്തരത്തിലും സമ്മര്‍ദ്ദത്തിലാക്കുവാന്‍ സാധിക്കുമായിരുന്ന മേഖലയായിരുന്നു ഇത്. ഭാരതവുമായി ഒമാന്‍ സുല്‍ത്താനേറ്റിന് ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഭാരതത്തിന് കൈമാറാന്‍ അവര്‍ ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഭാരതത്തിലെ ജൈന സമൂഹം എന്തുവിലകൊടുത്തും ഗ്വദര്‍ വാങ്ങണമെന്ന നിലപാടിലായിരുന്നു. സമ്പന്നരായ ജൈനര്‍ വന്‍തുക മോഹവിലയായി വാഗ്ദാനം ചെയ്തിരുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നീട് പുറത്തുവിട്ട ഔദ്യോഗിക രേഖകളില്‍ പറയുന്നു.

എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രപരമായ മണ്ടത്തരം ഇന്ന് ഭാരതത്തിനെതിരെ ചൈനയ്‌ക്ക് തന്ത്രപരമായ മേഖല കൈവശം വയ്‌ക്കുന്നതിന് സഹായകമാകുകയായിരുന്നു. ഗ്വദര്‍ തുറമുഖത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വലിയ ധാരണയില്ലായിരുന്ന പാകിസ്ഥാന്‍ ഇത് ചൈനയ്‌ക്ക് പാട്ടത്തിന് കൈമാറുകയായിരുന്നു. തുറമുഖം ഏറ്റെടുത്തതിനു ശേഷം ചൈനയ്‌ക്ക് കൈമാറുന്നതുവരെ ദശാബ്ദങ്ങളോളം അത് പാകിസ്ഥാന്‍ അവഗണിച്ചതും ഇതുമൂലമായിരുന്നു. 2013 ല്‍ പാകിസ്ഥാന്‍ ഈ തുറമുഖം ചൈനയ്‌ക്ക് പാട്ടത്തിന് നല്‍കിയത്. ഇപ്പോള്‍ ചൈന ഈ തുറമുഖം അവരുടേതായ രീതിയില്‍ വികസിപ്പിക്കുകയാണ്. ഭാവിയില്‍ ചൈനയുടെ തന്ത്രപ്രധാന കേന്ദ്രമായി ഇത് മാറുകയും ഭാരതത്തിന് ഭീഷണിയാവുകയും ചെയ്യുമെന്നുറപ്പാണ്. ഇതിനെ മറികടക്കുവാനാണ് 200 കിലോമീറ്ററില്‍ താഴെമാത്രം ദൂരമുള്ള ഇറാന്റെ ചമ്പാ തുറമുഖം ഭാരതം വികസിപ്പിക്കുന്നത്. ഇതിലൂടെ ചൈനയുടെ ഭീഷണിയെ നേരിടാണെന്നാണ് ഭാരതത്തിന്റെ കണക്കുകൂട്ടല്‍.

ചൈന ആക്രമിച്ച് ഭാരതത്തിന്റെ അക്ചായി ചിന്‍ കൈവശപ്പെടുത്തിയപ്പോള്‍ ഒരു പുല്ലുപോലും മുളയ്‌ക്കാത്ത ഭൂമിയെന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. കശ്മീര്‍ മുതല്‍ ഭാരതത്തിന്റെ അതിര്‍ത്തിയിലെ എല്ലാ പ്രശ്‌നങ്ങളും നെഹ്‌റുവിന്റെ മണ്ടത്തരങ്ങളും നയമില്ലായ്‌മയുമാണ് സുരക്ഷയ്‌ക്ക് എന്നും വെല്ലുവിളിയായിരിക്കുന്നത്.

Tags: Jawaharlal NehruChina BorderKachatthivugwadar Sea port
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജവഹര്‍ലാല്‍ എന്ന സുഖജീവിതക്കാരനും മൃദുനേതാവും (ഇടത്ത്) അന്തരിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീയുടെ ആത്മകഥയുടെ കവര്‍ (വലത്ത്)
India

മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ തന്റെ ഓര്‍മ്മക്കുറിപ്പില്‍ നെഹ്രുവിനെതിരെ ഉയര്‍ത്തിയ ആറ് വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് കള്ളമുഖം തുറന്നുകാട്ടുന്നു

സിംഗപ്പൂര്‍ പ്രധാനമന്ത്രി (ഇടത്ത്) നെഹ്രു (വലത്ത്)
India

നെഹ്രുവിനെ ചെറുപ്പത്തില്‍ ആരാധിച്ചിരുന്നു, പക്ഷെ നെഹ്രുവിന്റെ സാമ്പത്തികനയങ്ങള്‍ ഇന്ത്യയെ തകര്‍ത്തുവെന്ന് മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

India

ഇന്ന് ചരിത്ര ദിനമാണ്, ഇന്ദിരാഗാന്ധിയുടെ റെക്കോർഡ് തകർക്കപ്പെടും ; തുടർച്ചയായി പന്ത്രണ്ടാം തവണ പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും

Kerala

കേരളത്തില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് പി സി ജോര്‍ജ്,രാജ്യത്തെ നശിപ്പിച്ചത് നെഹ്റു എന്ന മുസ്ലീം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.