ന്യൂദല്‍ഹി: ഗ്വദര്‍ തുറമുഖം ദക്ഷിണേഷ്യയില്‍ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും തന്ത്രപ്രധാനമേഖലയാണ്. പാകിസ്ഥാനെ ഭാരതത്തിന് എല്ലാത്തരത്തിലും സമ്മര്‍ദ്ദത്തിലാക്കുവാന്‍ സാധിക്കുമായിരുന്ന മേഖലയായിരുന്നു ഇത്. ഭാരതവുമായി ഒമാന്‍ സുല്‍ത്താനേറ്റിന് ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഭാരതത്തിന് കൈമാറാന്‍ അവര്‍ ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഭാരതത്തിലെ ജൈന സമൂഹം എന്തുവിലകൊടുത്തും ഗ്വദര്‍ വാങ്ങണമെന്ന നിലപാടിലായിരുന്നു. സമ്പന്നരായ ജൈനര്‍ വന്‍തുക മോഹവിലയായി വാഗ്ദാനം ചെയ്തിരുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നീട് പുറത്തുവിട്ട ഔദ്യോഗിക രേഖകളില്‍ പറയുന്നു.
എന്നാല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരിത്രപരമായ മണ്ടത്തരം ഇന്ന് ഭാരതത്തിനെതിരെ ചൈനയ്ക്ക് തന്ത്രപരമായ മേഖല കൈവശം വയ്ക്കുന്നതിന് സഹായകമാകുകയായിരുന്നു. ഗ്വദര്‍ തുറമുഖത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വലിയ ധാരണയില്ലായിരുന്ന പാകിസ്ഥാന് ഇത് ചൈനയ്ക്ക് പാട്ടത്തിന് കൈമാറുകയായിരുന്നു. തുറമുഖം ഏറ്റെടുത്തതിനു ശേഷം ചൈനയ്ക്ക് കൈമാറുന്നതുവരെ ദശാബ്ദങ്ങളോളം അത് പാകിസ്ഥാന് അവഗണിച്ചതും ഇതുമൂലമായിരുന്നു. 2013 ല്‍ പാകിസ്ഥാന് ഈ തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് നല്‍കിയത്. ഇപ്പോള്‍ ചൈന ഈ തുറമുഖം അവരുടേതായ രീതിയില്‍ വികസിപ്പിക്കുകയാണ്. ഭാവിയില്‍ ചൈനയുടെ തന്ത്രപ്രധാന കേന്ദ്രമായി ഇത് മാറുകയും ഭാരതത്തിന് ഭീഷണിയാവുകയും ചെയ്യുമെന്നുറപ്പാണ്. ഇതിനെ മറികടക്കുവാനാണ് 200 കിലോമീറ്ററില്‍ താഴെമാത്രം ദൂരമുള്ള ഇറാന്റെ ചമ്പാ തുറമുഖം ഭാരതം വികസിപ്പിക്കുന്നത്. ഇതിലൂടെ ചൈനയുടെ ഭീഷണിയെ നേരിടാനാണെന്നാണ് ഭാരതത്തിന്റെ കണക്കുകൂട്ടല്‍.
ചൈന ആക്രമിച്ച് ഭാരതത്തിന്റെ അക്ചായി ചിന് കൈവശപ്പെടുത്തിയപ്പോള്‍ ഒരു പുല്ലുപോലും മുളയ്ക്കാത്ത ഭൂമിയെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. കശ്മീര്‍ മുതല്‍ ഭാരതത്തിന്റെ അതിര്‍ത്തിയിലെ എല്ലാ പ്രശ്നങ്ങളും നെഹ്റുവിന്റെ മണ്ടത്തരങ്ങളും നയമില്ലായ്മയുമാണ് സുരക്ഷയ്ക്ക് എന്നും വെല്ലുവിളിയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: