തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ശിവജി സുദര്ശന്.
സര്‍വകലാശാലകളെ തകര്‍ത്ത് സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ക്ക് വഴിയൊരുക്കുന്ന ഇടത് സര്‍ക്കാരിന്റെ നയംമാറ്റം വഞ്ചനാപരമാണ്, അദ്ദേഹം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് 15-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി എ കുടിശ്ശിക, ലീവ് സറണ്ടര്‍, മെഡിസെപ്പ് മുതലായ വിഷയങ്ങളില്‍ ഇടത് സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചെന്ന് ഫെറ്റോ സംസ്ഥാന അധ്യക്ഷന്‍ എസ്.കെ. ജയകുമാര്‍ പറഞ്ഞു കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് എസ്.ജെ. ശ്രീലക്ഷ്മി അധ്യക്ഷയായി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കൃഷ്ണകുമാര്‍, ആര്‍ആര്‍കെഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍, കെജിഒ സംഘ് പ്രസിഡന്റ് ബി. മനു,ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് പി.കെ. രമേശ്കുമാര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍, പിഎസ്സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ആര്. ഹരികൃഷ്ണന്, യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എം. കെ. ദിലീപ് കുമാര്‍, ജോ. സെക്രട്ടറി നീതു കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. മെയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് പി.കെ. രമേശ്കുമാറിനെയും ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെയും ആദരിച്ചു.
തുടര്‍ന്ന് വിദ്യാഭ്യാസ സമ്മേളനം കേരളത്തില്‍ ദേശീയ വിദ്യാഭ്യസ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. സെനറ്റ് അംഗം ഡോ. ടി.ജി. വിനോദ്കുമാര്‍ അധ്യക്ഷനായി. ഡോ. ലക്ഷ്മി വിജയ്, ശാലിനി, ഡോ. വൈശാഖ് സദാശിവന്, പി.എസ.് ഗോപകുമാര്‍, വിനോദ് കുമാര്‍, മനുശര്‍മ, ഭദ്രകുമാര്‍, സംഘടന സെക്രട്ടറി ബി.എല്‍. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
എസ്.ജെ. ശ്രീലക്ഷ്മി എംപ്ലോയീസ് സംഘ് പ്രസിഡന്റ്
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റായി എസ്.ജെ. ശ്രീലക്ഷ്മിയേയും, ജനറല്‍ സെക്രട്ടറിയായി എം.കെ. ദിലീപ്കുമാറിനെയും തെരഞ്ഞെടുത്തു. ലക്ഷ്മി ജെ.എല്‍., വി.എസ്. വിഷ്ണു (വൈസ് പ്രസിഡന്റുമാര്‍), എസ്. ആനന്ദ്, രഞ്ജിത് ആര്. നായര്‍, പ്രസീദ എസ്. നായര്‍ (ജോ. സെക്രട്ടറിമാര്‍), കിരണ്‍ റ്റി. ദാസ് (ട്രഷറര്‍), ബി.എല്‍. അഭിലാഷ് (സംഘടനാ സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: