2019ല്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്ന ആര്‍എല്‍പി. ആ പാര്‍ട്ടിയുടെ അനിഷേധ്യനേതാവാണ് ഹനുമാന് ബെനിവാള്‍. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു ആര്‍എല്‍പി. ബെനിവാള്‍ നാഗോര്‍ മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജ്യോതി മിര്‍ധയെ തോല്പിച്ചത്. അന്ന് രാജസ്ഥാനിലെ ആകെയുള്ള 25 ലോക് സഭാ സീറ്റുകളില്‍ 24ലും ബിജെപി വിജയിച്ചു. 25ാമത്തെ മണ്ഡലമായ നാഗോറില്‍ ബെനിവാളും വിജയിച്ചു. ബിജെപി 2019ല്‍ രാജസ്ഥാനിലെ 25 ലോക്സഭാ സീറ്റുകളില്‍ 25ലും വിജയിച്ചു.
പക്ഷെ 2020ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തോടെ കാര്യങ്ങള്‍ നേരെ തിരിഞ്ഞു. ബെനിവാള്‍ ലോക്സഭാ അംഗത്വം രാജിവെച്ചു. ബിജെപിയുമായുള്ള സഖ്യവും വേണ്ടെന്നുവെച്ചു. ഇപ്പോള്‍ 2024ല്‍ ബെനിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആര്‍എല്‍പിയും ഇന്‍ഡി സഖ്യത്തിന്റെ ഭാഗമാണ്. പകരംകോണ്ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ ജ്യോതി മിര്ധയാകട്ടെ 2023ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. 2009ല്‍ ജ്യോതി മിര്‍ധയായിരുന്നു ഇവിടെ എംപിയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചത്. 1.55 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജ്യോതി മിര്‍ധ വിജയിച്ചത്. 2014ല്‍ സി.ആര്.ചൗധരി ബിജെപി ടിക്കറ്റില്‍ വിജയിച്ചു. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജ്യോതി മിര്‍ധയെ 86,000 വോട്ടുകള്‍ക്കാണ് സി.ആര്. ചൗധരി തോല്പിച്ചത്.
2019ല്‍ ബിജെപി സഖ്യസ്ഥാനാര്‍ത്ഥിയായ ആര്‍എല്‍പിയുടെ ബെനിവാള്‍ രണ്ട് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ ജ്യോതി മിര്‍ധയെ തോല്പിച്ചത്. അതായത് 2014ലും 2019ലും കോണ്‍ഗ്രസില്‍ നിന്നും ബിജെപി നാഗോര്‍ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2024ല്‍ ബിജെപിയ്ക്കൊപ്പം ആര്‍എല്‍പിയും ബെനിവാളും ഇല്ല. പകരം ജ്യോതി മിര്‍ധയും കോണ്‍ഗ്രസിന്റെ ഒരു വിഭാഗവും ഉണ്ട്.
ഇക്കുറി ബെനിവാളും ജ്യോതി മിര്‍ധയും തമ്മിലുള്ള പോരാട്ടമാണ് രാജസ്ഥാനിലെ തീപാറും പോരാട്ടം. ബെനിവാളിനെ തോല്പിക്കേണ്ടത് ബിജെപിയുടെ അന്തസ്സിന്റെ പ്രശ്നമാണ്. ബിജെപി രാജസ്ഥാനിലെ പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്കുന്ന സാമ്പത്തിക സഹായം വര്‍ഷത്തില്‍ 6000 എന്നതിന് പകരം 12000 രൂപയാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ജാട്ട് കര്‍ഷകരുടെ കോട്ടയാണ് നാഗോര്‍ മണ്ഡലം. ബിജെപി നേതാവ് ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് പറയുന്നത് 2019ല്‍ ബെനിവാളിന്റെ തിളക്കമാര്‍ന്ന ജയത്തിന് കാരണം ബിജെപി പിന്തുണയാണെന്നാണ്. ഇക്കുറി ജ്യോതി മിര്‍ധ ജയിക്കുമെന്നും ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് പറയുന്നു. കാര്ഷികോല്പന്നങ്ങള്ക്ക് അന്തസ്സുള്ള താങ്ങുവില നല്‍കിയത് മോദിയാണെന്നും ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് പറയുന്നു. കര്ഷകസമരനേതാവായ ബെനിവാളിനെ തോല്പിച്ചാല് മാത്രമേ, കര്‍ഷകസമരത്തില്‍ തങ്ങള്‍ എടുത്ത നിലപാടാണ് ശരിയെന്ന് ബിജെപിയ്ക്ക് സമര്‍ത്ഥിക്കാന്‍ കഴിയൂ. അതേ സമയം ബെനിവാള്‍ ജയിച്ചാല്‍ ബിജെപിയ്ക്കെതിരെ കര്‍ഷകര്‍ നേടിയ വിജയമായി കൊണ്ടാടാനാണ് കോണ്‍ഗ്രസിന്റെയും ഇന്‍ഡി സഖ്യത്തിന്റെയും ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: