ശ്രീനഗര്‍: ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഫറൂഖ് അബ്ദുള്ള രാമനെ സ്തുതിച്ച് ഭജന്‍ പാടുന്ന വീഡിയോ വൈറലായി. മുസ്ലിം നേതാവായ ഫറൂഖ് അബ്ദുള്ള മോദി സര്‍ക്കാരിന്റേത് ഹിന്ദു പ്രീണന നയമാണെന്ന് വിമര്‍ശനം ഉയര്‍ത്തുന്ന നേതാവാണ്.
#WATCH | National Conference president and former Chief Minister of Jammu & Kashmir, Farooq Abdullah, sang a Ram Bhajan. A video of him has surfaced from Katra, where he was seen sitting on a sofa with two women seated beside him.
Prior to this, a video of him singing a Ram… pic.twitter.com/g7a2uBsh6l
— ABP LIVE (@abplive) April 5, 2024
ഡൂണ്ടൊ മോറെ രാം…എന്ന സുപ്രസിദ്ധ ഭജനാണ് അദ്ദേഹം പാടുന്നത്. പാടി നിര്‍ത്തുമ്പോള്‍ കേള്‍വിക്കാര്‍ ഉറക്കെ കയ്യടിക്കുന്നതും കേള്‍ക്കാം. മോദി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്ന ഫറൂഖ് അബ്ദുള്ള രാമഭജന്‍ പാടുന്നതെന്തുകൊണ്ട് എന്ന സംശയമാണ് പലരും പ്രകടിപ്പിക്കുന്നത്. ജമ്മു കശ്മീരിലെ കത്രയില്‍ രണ്ട് സ്ത്രീകളുടെ അടുത്തിരുന്നാണ് ഫറൂഖ് അബ്ദുള്ള രാമഭജന്‍ പാടുന്നത്.
ഈയിടെ ഫറൂഖ് അബ്ദുള്ള പ്രധാനമന്ത്രി മോദിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ സ്ഥിരീകരിക്കുന്ന വാര്‍ത്തകളൊന്നും പിന്നെ പുറത്തുവന്നിട്ടില്ല. അയോധ്യാ പ്രാണപ്രതിഷ്ഠാ സമയത്തും ഫറൂഖ് അബ്ദുള്ള രാമഭജന്‍ പാടുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: