Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗാൾ സർവകലാശാലാ കാമ്പസുകളുടെ ദുരുപയോഗം: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ

സർക്കാരിനും വിസിമാർക്കും കർശന താക്കീതുമായി ഗവർണറുടെ റിപ്പോർട്ട് കാർഡ്

Janmabhumi Online by Janmabhumi Online
Apr 6, 2024, 11:20 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനും രാഷ്‌ട്രീയ ആവശ്യങ്ങൾക്കുമായി പശ്ചിമബംഗാളിലെ സർവകലാശാലാ കാമ്പസുകളുടെ ദുരുപയോഗം, അഴിമതി, അക്രമം, എന്നിവ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉത്തരവിട്ടു. വിരമിച്ച സുപ്രീംകോടതി / ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഏകാംഗകമ്മീഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.

അതിനിടെ സർവകലാശാലാ വൈസ് ചാൻസലർ നിയമന – നിയന്ത്രണാധികാരത്തിൽ ഗവർണർ ആനന്ദബോസ് വീണ്ടും നിലപാട് കടുപ്പിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികൾക്ക് വിരുദ്ധമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയമവിരുദ്ധ ഉത്തരവുകൾ ഉദ്ധരിച്ച് സർവകലാശാലാ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയോ സ്തംഭിപ്പിക്കുകയോ ചെയ്യുന്ന വൈസ് ചാൻസലർമാർക്ക് ചാൻസലർ കർശന മുന്നറിയിപ്പ് നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് മാർച്ച് 31ന് ചാൻസലർ എന്ന നിലയിൽ ഗവർണർ നീക്കം ചെയ്ത ഗൗർ ബംഗ സർവകലാശാല വൈസ് ചാൻസലർ രജത് കിഷോർ ഡേയെ തുടരാനനുവദിച്ച് സർക്കാർ ‘അഡ്വൈസറി’ പുറപ്പെടുവിക്കുകയും ഗവർണറുടെ നടപടിയെ വിദ്യാഭ്യാസമന്ത്രി പരസ്യമായി വിമർശിക്കുകയും ചെയ്തതോടെയാണ് ഗവർണർ ‘റിപ്പോർട്ട് കാർഡ്’ പ്രസിദ്ധീകരിച്ച് സർവകലാശാലകൾക്കും സർക്കാരിനും താക്കീതു നൽകിയത്.

വൈസ് ചാൻസലർ ചുമതലയിൽ നിന്ന് ചാൻസലർ നീക്കംചെയ്ത വൈസ് ചാൻസലമാർ തുടർന്ന് പുറപ്പെടുവിച്ച എല്ലാ തീരുമാനങ്ങളും ഉത്തരവുകളും റദ്ദാക്കുന്നതായി ഗവർണർ ‘റിപ്പോർട്ട് കാർഡി’ൽ വ്യക്തമാക്കി. “പശ്ചിമബംഗാളിലെ വിദ്യാർത്ഥി സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണിത്.”

കഴിഞ്ഞ ആഴ്ച, തൃണമൂൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ ഒരു കൺവെൻഷൻ ഗൗർബംഗ സർവകലാശാല ഗ്രൗണ്ടിൽ നടത്തിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസുവിന് പുറമെ മറ്റു മന്ത്രിമാരും എം.പി- എംഎൽഎമാരും സംസ്ഥാനത്തെ വിവിധ കോളേജുകളിലെയും സർവകലാശാലകളിലെയും 1700 ഓളം പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ഇതേത്തുടർന്നാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ വൈസ് ചാൻസലറെ ചുമതലയിൽ നിന്ന് നീക്കം ചെയ്തത്.

“ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ‘അഡ്വൈസറി’ തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവും സുപ്രീം കോടതിയുടെയും കൽക്കട്ട ഹൈക്കോടതിയുടെയും വിധിന്യായങ്ങൾക്ക് വിരുദ്ധവുമാണ്. സർവ്വകലാശാലാ നിയമങ്ങളുടെയും ചട്ടങ്ങളുടെയും തെറ്റായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നടപടി അനുചിതവും സംശയാസ്പദവുമാണ്. പശ്ചിമബംഗാളിലെ ഒരു സംസ്ഥാന – എയ്ഡഡ് സർവകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭരണ നിയന്ത്രണത്തിൻ കീഴിലല്ല. എല്ലാ സംസ്ഥാന-എയ്ഡഡ് സർവ്വകലാശാലകളും സ്വയംഭരണ ബോഡി കോർപ്പറേറ്റുകളാണ്, ‘സ്റ്റേറ്റ് എയ്ഡ്’ എന്നത് ഭരണ നിയന്ത്രണം അല്ല” – റിപ്പോർട്ട് കാർഡിൽ ഗവർണർ വിശദീകരിച്ചു. സുപ്രീംകോടതിയുടെയും കൽക്കട്ട ഹൈക്കോടതിയുടെയും വിധികൾ അദ്ദേഹം അതിനുപോൽബലകമായി ഉദ്ധരിച്ചു.

യു.ജി.സി നിയമം ലംഘിച്ച് നിയമനം നേടിയ വി.സിമാരെ നീക്കം ചെയ്ത് താൽക്കാലിക വിസിമാരെ നിയമിച്ചതിലൂടെ തുടങ്ങിയതാണ് ഗവർണർ -സർക്കാർ- നിയമപോരാട്ടം. കോടതിവിധികളെയും യുജിസി നിയമങ്ങളെയും അവഗണിച്ച് സർവ്വകലാശാലകളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമത്തിനെതിരെ ആനന്ദബോസ് ആഞ്ഞടിച്ചു. ചാൻസലർ എന്ന നിലയിൽ എല്ലാ സംസ്ഥാന സർവ്വകലാശാല കളെയും നിയന്ത്രിക്കാനുള്ള തന്റെ അധികാരങ്ങളെക്കുറിച്ച് ഉയർന്നുവന്ന ചോദ്യങ്ങൾക്ക് സുപ്രീംകോടതി, കൽക്കട്ട ഹൈക്കോടതി വിധികളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം റിപ്പോർട്ട് കാർഡിൽ അക്കമിട്ട് മറുപടി നൽകി.

യൂണിവേഴ്‌സിറ്റി ആക്‌റ്റുകൾ യുജിസി നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായിരിക്കണം. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായ ഒരു സംസ്ഥാന നിയമവും നിലനിൽക്കില്ല. “വിസിയെ നിയമിക്കാനോ പുനർനിയമിക്കാനോ സംസ്ഥാന സർക്കാരിന് അധികാരമില്ല” എന്ന് സുപ്രിംകോടതി അസന്ദിഗ്‌ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
“വൈസ് ചാൻസലറെ നിയമിക്കാനോ വീണ്ടും നിയമിക്കാനോ താൽക്കാലികമായി നിയമിക്കാനോ നീക്കം ചെയ്യാനോ ചാൻസലർക്ക് മാത്രമേ അധികാരമുള്ളൂ” എന്ന് കൽക്കട്ട ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്.

“പുതിയതായി സ്ഥാപിച്ച പത്തു സർവകലാശാലകളുടെ ചട്ടങ്ങൾ അംഗീകരിക്കുന്നതിനുള്ള ‘ഫെസിലിറ്റേറ്റർ” ആയി പ്രവർത്തിക്കുന്നതിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടുവെന്ന് ബോസ് ആരോപിച്ചു. കൂടാതെ, കോളേജിൽ നിന്ന് സർവകലാശാലയിലേക്ക് ഉയർത്തിയ രണ്ട് സർവകലാശാലകളിലെയും അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും സ്വാംശീകരണ പ്രക്രിയ പൂർത്തിയാക്കാൻ വകുപ്പ് താൽപ്പര്യം കാണിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: C V AnandabosechancellorgovernorUniversityWest Bengal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടികേരളം; എതിര്‍ത്ത് കേന്ദ്രം

India

മമതയുടെ പോലീസ് ഗുണ്ടാ പണിയും തുടങ്ങിയോ? മുർഷിദാബാദ് കലാപ ഇരകളായ സ്ത്രീകളുടെ ക്യാമ്പിൽ കടന്നു കയറി അക്രമം : സമൻസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

Article

ഭരണഘടനയേയും മറികടക്കുന്ന സുപ്രീം കോടതി

Kerala

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ നിന്നും പിന്മാറി ഗവർണർമാർ; ക്ഷണിച്ചിരുന്നത് കേരള, ബംഗാൾ, ഗോവ ഗവർണർമാരെ

India

മുർഷിദാബാദ് അക്രമത്തെക്കുറിച്ചുള്ള വനിത കമ്മിഷന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നത് ; ഹിന്ദുക്കൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ആസൂത്രിതം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

വീട്ടിൽ അതിക്രമിച്ചു കയറി രണ്ടരപവൻ സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ കമികേസ്; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies