Categories: Kerala

സിപിഎമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്; ബാങ്ക് ഓഫ് ഇന്ത്യയിൽ ഉണ്ടായിരുന്നത് അഞ്ച് കോടിയോളം രൂപ

Published by

തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. കഴിഞ്ഞ ദിവസത്തെ റെയ്‌ഡിന് പിന്നാലെയാണ് നടപടി. തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. അക്കൗണ്ടിൽ അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്നു. 1998ൽ തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം ഉള്ളത് 10 കോടി രൂപ. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്.

പണത്തിന്റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രതികരിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ. ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by