ലോക സഭയിലേയ്‌ക്ക് 17 പൊതു തെരഞ്ഞെടുപ്പാണ് ഇതുവരെ നടന്നത്. 1952ല്‍ തിരുകൊച്ചിയില്‍ നിന്ന് 11 പേര്‍. 1957ല്‍ രണ്ടാം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളം ആയി. സീറ്റുകളുടെ എണ്ണം 16. മൂന്നാം തെരഞ്ഞെടുപ്പില്‍(1962) സീറ്റ് 18 ആയി. 1967ലും 1971 ലും കേരളത്തില്‍ 19 സീറ്റാണ് ഉണ്ടായിരുന്നത്. 1977 മുതല്‍ നടന്ന 12 തെരഞ്ഞെടുപ്പിലും 20 സീറ്റു വിതവും. കണക്കനുസരിച്ച് 283 പേരെ ലോകസഭയിലേയക്ക് അയയ്‌ക്കാനുള്ള അവസരം കേരളത്തിനു ലഭിച്ചു. ഇതിനു പുറമെ പത്തോളം ഉപതെരഞ്ഞെടുപ്പുകളും നടന്നു.
ഏഴു പതിറ്റാണ്ടിനിടെ ലോക്‌സഭയിലെത്തിയ മലയാളി വനിതകള്‍ 9 പേര്‍ മാത്രം. ആകെ അയച്ച അംഗങ്ങളുടെ നാലു ശതമാനം പോലുമില്ല. കേരളത്തില്‍ വനിതാ വോട്ടര്‍മാരുടെ എണ്ണം പുരുഷവോട്ടര്‍മാരെക്കാള്‍ കൂടുതലുള്ളപ്പോളാണ് ഇത്. 1952 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ലോകസഭയിലെ പ്രതിനിധ്യം 5 ശതമാനം ആയിരുന്നു. ഇപ്പോള്‍ അത് 15 ശതമാനം.
ആദ്യ തെരഞ്ഞെടുപ്പില്‍ തിരുവന്തപുരത്ത് നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച ആനി മസ്‌ക്രീന്‍ ആണ് ലോകസഭ കണ്ട ആദ്യ മലയാളി വനിത. ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്‌ക്രീന്‍. തിരു കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യവൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു.1957ല്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു.
10 വര്‍ഷത്തിനു ശേം 1967ലാണ് സുശീല ഗോപാലനിലൂടെയാണ് കേരളത്തിന്റെ പെണ്‍ശബ്ദം ലോക്‌സഭയില്‍ മുഴങ്ങിയത്. 1967ല്‍ അമ്പലപ്പുഴയില്‍ നിന്നും1980ല്‍ ആലപ്പുഴയില്‍ നിന്നും 1991ല്‍ ചിറയിന്‍കീഴ് നിന്നുമായി മൂന്ന് തവണ സുശീലാ ഗോപാലന്‍ ലോകസഭയിലെത്തി. ലോകസഭയില്‍ ആദ്യമെത്തിയ ദമ്പതികള്‍ കൂടിയാണ് സൂശീല- എ കെ ഗോപാലന്‍ ദമ്പതികകള്‍. 1967ല്‍ എ.കെ.ഗോപാലാന്‍ പാലക്കാട്ടുനിന്നും അമ്പലപ്പുഴയില്‍ നിന്ന് ഭാര്യ സുശീല ഗോപാലനും ജയിച്ചു. എകെജി 67ന് മുന്‍പ് മൂന്നുതവണ കാസര്‍കോടു നിന്നും ഒരു തവണ കണ്ണൂരില്‍നിന്നും ജയിച്ചിരുന്നു.
1989ല്‍ മുകുന്ദപുരം സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ സാവിത്രി ലക്ഷ്മണന്‍ 1991ലും ലോക്‌സഭയിലെത്തി. സുശീല ഗോപാലനും ്അത്തവണ ജയിച്ചതിനാല്‍ ആദ്യമായി വനതികളുടെ എണ്ണം രണ്ടായി. 1998ല്‍ വടകരയില്‍നിന്നാണ് സി.പി.എമ്മിലെ പ്രഫ.എ. കെ. പ്രേമജം വിജയിച്ചത്. 1999ല്‍ പ്രേമജം വീണ്ടും ലോക്‌സഭയിലെത്തി. 2004ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം പി. സതീദേവിയെ വടകരയില്‍നിന്നും സി.എസ്. സുജാതയെ മാവേലിക്കരയില്‍നിന്നും ലോക്‌സഭയിലെത്തി.
2014ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്ന് വിജയിച്ച സി.പി.എമ്മിലെ പി.കെ. ശ്രീമതിയും 2019ല്‍ ആലത്തൂരില്‍ നിന്ന് കോണ്‍ഗ്രസിന്റെ രമ്യാ ഹരിദാസും ലോകസഭയിലെത്തി.
പാലക്കാട്ടുകാരിയായ അമ്മു സ്വാമിനാഥന്‍ 1952 ല്‍ തമിഴ് നാട്ടിലെ ഡിണ്ഡിഗലില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക