അര്‍ബുദ ചികിത്സയ്ക്കുള്ള ഹോം ഗ്രൗണ്ട് ജീന്‍ തെറാപ്പിയുടെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുംബൈ ഐഐടിയില്‍ നിര്‍വഹിച്ചു
ക്യാന്‍സറിനെതിരായ നമ്മുടെ പോരാട്ടത്തിലെ വലിയ മുന്നേറ്റമാണിതെന്ന് രാഷ്ട്രപതി പറഞ്ഞു. സിഎആര്‍-ടി സെല്‍ തെറാപ്പി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചികിത്സാരീതി ചെലവുകുറഞ്ഞതായതിനാല്‍ മുഴുവന്‍ മനുഷ്യരാശിക്കും ഒരു പുതിയ പ്രതീക്ഷ നല്കുന്നു. എണ്ണമറ്റ രോഗികള്‍ക്ക് പുതിയ ജീവിതം നല്കുന്നതില് ഇത് വിജയിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മെഡിക്കല്‍ സയന്‍സിലെ ഏറ്റവും മികച്ച മുന്നേറ്റങ്ങളിലൊന്നായാണ് സിഎആര്‍-ടി സെല്‍ തെറാപ്പി കണക്കാക്കപ്പെടുന്നത്. വികസിത രാജ്യങ്ങളില്‍ ഇത് കുറച്ച് കാലമായി ലഭ്യമാണ്, എന്നാല്‍ ഇത് വളരെ ചെലവേറിയതും മിക്ക രോഗികള്‍ക്കും അപ്രാപ്യവുമാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഒരു ഉദാഹരണം കൂടിയാണിത്.
മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവയുടെ വ്യവസായ പങ്കാളിയായ ഇമ്മ്യൂണോ ആക്ടുമായി സഹകരിച്ചാണ് ഇന്ത്യയിലെ ആദ്യത്തെ സിഎആര്‍-ടി സെല്‍ തെറാപ്പി വികസിപ്പിച്ചെടുത്തത്. വിദേശത്ത് നാല് കോടിയോളം രൂപ ചെലവ് വരുന്ന ജീന്‍ തെറാപ്പി, അതിന്റെ പത്തിലൊന്നുചെലവില് ഇനി ഇന്ത്യയില്‍ ചെയ്യാനാവും. 40 ഓളം ആശുപത്രികളില്‍ ഇത് ലഭ്യമാണ് . .കീമോതെറാപ്പി അടക്കമുള്ള മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ ബി സെല്‍ അര്‍ബുദ രോഗികളില്‍ ഈ തെറാപ്പി ഫലപ്രദമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: