Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നിരത്തുകൾ പോർക്കളങ്ങളല്ല…!’; അതിക്രമങ്ങൾ റോഡിൽ വേണ്ടെന്ന് കേരളാ പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 09:22 am IST
inKerala

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് അത്യാവശ്യം വേണ്ട രണ്ട് ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പോലീസ്. നിസാര കാര്യങ്ങൾക്ക് പോലും ഡ്രൈവർമാർ തമ്മിൽ റോഡിൽ ഏറ്റുമുട്ടുന്ന സാഹചര്യം വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി കേരളാ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. തുടർച്ചയായി ഹോൺ മുഴക്കിയതിന്റെ പേരിൽ അല്ലെങ്കിൽ ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുണ്ടാകുന്ന തർക്കമാണ് പിന്നീട് കയ്യേറ്റത്തിലേക്ക് മാറുന്നത്.

ക്ഷമിക്കാവുന്നതോ കണ്ടില്ലെന്ന് നടിക്കാവുന്നതോ ആയ നിസാര കാര്യങ്ങൾക്കാണ് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഒരു നിമിഷത്തെ ഈഗോയും കോംപ്ലക്സും മൂലം ചെയ്ത് കൂട്ടുന്ന വികാര പ്രകടനങ്ങൾ ചിലപ്പോൾ മർദ്ദനത്തിലും കൊലപാതകത്തിലും വരെ കലാശിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളാ പോലീസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

കേരളാ പൊലീസിന്റെ കുറിപ്പ്:

നിരത്തുകൾ പോർക്കളങ്ങളല്ല. അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്. വാഹനമോടിക്കുന്നയാൾ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തിൽ മറ്റു ഡ്രൈവർമാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. (Sudden violent anger provoked in a motorist by the actions of another driver).

നിരന്തരമായി ഹോൺ മുഴക്കിയതിനെച്ചൊല്ലിയോ ഓവർടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളിൽ വാഗ്വാദം കാണാം. കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളിൽ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകുന്നു. ക്ഷമിക്കാവുന്ന നിസ്സാര കാര്യങ്ങൾ ഒഴിവാക്കുന്നതിനു പകരം ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങൾ അടിപിടി മുതൽ ചിലപ്പോൾ കൊലപാതകത്തിൽ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ പോലും ഇത്തരം സംഭവങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണ്.

# നിരത്ത് മത്സരവേദിയല്ല. സമ്മർദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക
# വാഹനമോടിക്കുമ്പോൾ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും.
# മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക.
# ആവശ്യക്കാരെ കടത്തിവിടുക.
# അത്യാവശ്യത്തിനു മാത്രം ഹോൺ മുഴക്കുക.
# മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക.
# ഒന്നിലധികം പാതകളുള്ള ഹൈവേകളിൽ കൃത്യമായ ട്രാക്കുകൾ പാലിച്ചുമാത്രം വാഹനമോടിക്കുക.
# അപമര്യാദയോടെയുള്ള പെരുമാറ്റങ്ങൾ നിരത്തിൽ ഒഴിവാക്കുക.

നിരത്തുകളിൽ അച്ചടക്കം കാത്തുസൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്തം കൂടെയാണ്.

Tags: policeKerala PolicefacebookPost
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജീവൻ ബോസ് ചിത്രം പൂജ, സ്വിച്ചോൺ 5 ന് കൊച്ചിയിൽ.

പ്രകാശ് രാജ് പുറത്ത് ആദർശം പറയും ; പക്ഷെ അയാളെ വെച്ച് സിനിമ ചെയ്യുന്നത് മദയാനയെ വീ‌ട്ടിൽ കെട്ടിയിടുന്നത് പോലെ , അത്രയ്‌ക്ക് ടോർച്ചറാണ്

ബുർഖ ധരിച്ച് കാമുകനൊപ്പം പോയി ; ഭാര്യയെയും , കാമുകനെയും കൈയോടെ പിടികൂടി തല്ലിച്ചതച്ച് ഭർത്താവ്

യുകെയിൽ ഉപരിപഠനം നടത്താൻ വിസ ലഭിച്ചില്ല; യുവതി ജീവനൊടുക്കി

നേപ്പാൾ ദുരന്തം; ത്രിശൂലി തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് എഞ്ചിനീയർമാരെ രക്ഷപ്പെടുത്തി

‘ ആ ഒറ്റക്കുത്ത് ഫസീലയുടെ ഹൃദയം തുളഞ്ഞു കയറി , എന്റെ മക്കളെ ഞാൻ തന്നെ അനാഥമാക്കി ‘

എറണാകുളത്ത് സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ നൗഫലും , കൂട്ടാളി സഫീറും പിടിയിൽ : കണ്ടെത്തിയത് രാസലഹരി

പുതിയ ചെമ്മീന്‍ ഇനങ്ങളായ ആല്‍ഫിയസ് ഹരി, ആല്‍ഫിയസ് വെമ്പനാടി. ഡോ. ദീപക് ജോസ്, ഡോ. സമീറ ഷംസുദ്ദീന്‍, ഡോ. അക്ഷയ് ഉണ്ണികൃഷ്ണന്‍, കൈമകുളങ്ങര വിഷ്ണു

കൊച്ചി കായലില്‍ പുതിയ രണ്ട് തോക്ക് ചെമ്മീന്‍ ഇനങ്ങളെ കണ്ടെത്തി

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

ശ്രീഹരിയെ പുറത്താക്കിയെന്ന് കെഎസ് യു ; സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ വിറ്റത് പണം വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.