Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

റോഡ്രിഗോ ഡബിളില്‍ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 12:19 am IST
inFootball
റയല്‍ മാഡ്രിഡിന്റെ റോഡ്രിഗോ അത്‌ലറ്റിക് ബില്‍ബാവോക്കെതിരെ ഗോളിലേക്ക് ഷോട്ട് ഉതിര്‍ക്കുന്നു

റയല്‍ മാഡ്രിഡിന്റെ റോഡ്രിഗോ അത്‌ലറ്റിക് ബില്‍ബാവോക്കെതിരെ ഗോളിലേക്ക് ഷോട്ട് ഉതിര്‍ക്കുന്നു

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കിരീടം ലക്ഷ്യമിട്ട് കുതിക്കുന്ന റയല്‍ മാഡ്രിഡിന് മികച്ച വിജയം. ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

സൂപ്പര്‍ താരം റോഡ്രിഗോയുടെ ഇരട്ട ഗോളാണ് റയലിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 8, 73 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. വിജയത്തോടെ 30 കളികളില്‍ നിന്ന് 75 പോയിന്റുമായി മുന്നിലുള്ള റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം ലക്ഷ്യമാക്കി കുതിക്കുകയാണ്. രണ്ടാമതുള്ള ബാഴ്‌സയേക്കാള്‍ എട്ട് പോയിന്റിന് മുന്നിലാണ് അവര്‍.

കളിയുടെ അഞ്ചാം മിനിറ്റില്‍ അത്‌ലറ്റിക് ക്ലബ്ബിനാണ് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് അവരുടെ ഇനാകി വില്യംസ് തൊടുത്ത ഷോട്ട് പുറത്തേക്ക് പറന്നു. മൂന്ന് മിനിറ്റിനുശേഷം റയല്‍ ആദ്യ ഗോളടിച്ചു. വലതുവിങ്ങില്‍നിന്ന് ബ്രാഹിം ഡയസ് നല്‍കിയ ക്രോസ് സ്വീകരിച്ച റോഡ്രിഗോ എതിര്‍താരങ്ങളെ വകഞ്ഞുമാറ്റി 20 വാര അകലെനിന്ന് തൊടുത്തുവിട്ട ഉശിരന്‍ ഷോട്ട് അത്‌ലറ്റിക് ഗോള്‍കീപ്പര്‍ക്ക് അവസരമൊന്നും നല്‍കാതെ വലയില്‍ കയറുകയായിരുന്നു. 34-ാം മിനിറ്റില്‍ റയലിന് ലീഡ് വര്‍ധിപ്പിക്കാന്‍ അവസരമൊത്തെങ്കിലും ടോണി ക്രൂസിന്റെ ഷോട്ട് എതിര്‍ താരത്തിന്റെ ദേഹത്ത് തട്ടി എത്തിയത് ഗോള്‍കീപ്പറുടെ കൈയിലേക്കായിരുന്നു. അധികം കഴിയും മുന്‍പേ വാല്‍വര്‍ഡെയുടെ ശ്രമവും ഗോള്‍കീപ്പര്‍ ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിച്ചു. ഇടവേളക്ക് തൊട്ടുമുമ്പ് ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ കിക്കിന് ചൗമേനി തലവെച്ചെങ്കിലും പോസ്റ്റിനോട് ചാരി പുറത്തുപോയി. ആദ്യപകുതിയുടെ പരിക്ക് സമയത്ത് സമനില ഗോള്‍ നേടാന്‍ അത്‌ലറ്റിക് ക്ലബിന് അവസരം ലഭിച്ചെങ്കിലും ഗോര്‍ക ഗുരുസെറ്റയുടെ ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതിയില്‍ റയല്‍ 1-0ന് മുന്നിട്ടുനിന്നു.

ഇടവേള കഴിഞ്ഞെത്തിയ ഉടന്‍ ബ്രാഹിം ഡയസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 52-ാം മിനിറ്റില്‍ അത്‌ലറ്റികിന് മറ്റൊരു അവസര ലഭിച്ചു. എന്നാല്‍ ഇനാകി വില്യംസിന്റെ ഷോട്ട് റയല്‍ ഗോള്‍കീപ്പര്‍ മനോഹരമായി തടഞ്ഞിട്ടു. 73-ാം മിനിറ്റില്‍ റയല്‍ ലീഡുയര്‍ത്തി. സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ ജൂഡ് ബെല്ലിങ്ഹാം നല്‍കിയ പാസ് സ്വീകരിച്ച റോഡ്രിഗോ തടയാനെത്തിയ എതിര്‍താരത്തെ വെട്ടിച്ച് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. 78-ാം മിനിറ്റില്‍ അത്‌ലറ്റിക് ഗോളിനടുത്തെത്തിയെങ്കിലും കൃത്യമായി കണക്ട് ചെയ്യാനാവാത്തത് തിരിച്ചടിയായി. തുടര്‍ന്ന് ഇരുനിരയും നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല.

മറ്റു മത്സരങ്ങളില്‍ ജിറോണ 3-2ന് റയല്‍ ബെറ്റിസിനെയും റയല്‍ സൊസിഡാഡ് 1-0ത്തിന് അലാവസിനെയും പരാജയപ്പെടുത്തിയപ്പോള്‍ സെല്‍റ്റ വിഗോ-റയോ വയെകാനോ കളി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

 

Tags: Spanish leagueReal MandridRodrigo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-റയല്‍ പോര്

അറ്റ്ലാന്റയ്ക്കെതിരെ ഗോള്‍ നേടിയ റയല്‍ താരങ്ങള്‍ ആഹ്ലാദത്തില്‍
Football

സൂപ്പര്‍ താരങ്ങളുടെ ഗോളടിമികവില്‍ റയല്‍

ലാലിഗ പോരാട്ടത്തില്‍ ജിറോണയെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് താരങ്ങള്‍ ആഘോഷത്തില്‍
Football

സ്പാനിഷ് ലാലിഗ: റയലിന് തകര്‍പ്പന്‍ ജയം

കളിക്കിടെ പരിക്കേറ്റ് മൈതാനം വിടുന്ന റോഡ്രി
Football

പരിക്ക്: റോഡ്രിക്ക് സീസണ്‍ നഷ്ടമാകും

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്:  കലാശക്കളി ലക്ഷ്യം വച്ച് റയല്‍-ബയേണ്‍

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.