എന്തുവന്നാലും ഐഫോണിന്റെ പാസ് വേര്‍ഡ് പറഞ്ഞു കൊടുക്കില്ലെന്ന് കെജരിവാള്‍. എങ്കില്‍ അതു കണ്ടെത്തിയിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത ഐഫോണിന്റെ പാസ് വേര്‍ഡ് കൈമാറാത്ത സാഹചര്യത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാനായി ആപ്പിളിന്റെ സഹായം തേടുകയാണ് ഇ.ഡി. വിവിധ ഘട്ടങ്ങളിലായി നടത്തിയ ചോദ്യം ചെയ്യലില്‍ പാസ് വേര്‍ഡ് കൈമാറാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഫോണ്‍ തുറന്നു പരിശോധിച്ചാല്‍ എ.എ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും മറ്റും ഇ.ഡി.മനസ്സിലാക്കുമെന്നാണ് കെജരിവാള്‍ പറയുന്നത്. മാത്രമല്ല വിവാദമായ മദ്യനയരൂപീകരണ ഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ അല്ല ഇതെന്നും ഈ ഐഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നുമാണ് കെജരിവാള്‍ പറയുന്നത്. എന്നാല്‍ മദ്യനയ അഴിമതി സംബന്ധിച്ച ഒട്ടേറെ നിര്‍ണ്ണായക വിവരങ്ങള്‍ ഈ ഫോണിലുണ്ടെന്ന ഉത്തമ വിശ്വാസത്തിലാണ് ഇ.ഡി. ഈ സാഹചര്യത്തിലാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ സഹായം ഡയറക്ടറേറ്റ് തേടിയത്. ഈ മാസം 21ന് ഔദ്യോഗിക വസതിയില്‍ നടന്ന റെയ്ഡിലാണ് നാല് ഫോണുകളും എഴുപതിനായിരം രൂപയും കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: