ന്യൂദൽഹി: 1974 ല്‍ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്കു വിട്ടുനല്‍കിയ നടപടി കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധ നിലപാടിന് ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്ദിരാഗാന്ധി കാരണം അന്ന് രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഭാഗമാണ് നഷ്ടപ്പെട്ടത്. ‘കണ്ണ് തുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ പുതിയ വസ്തുതകളാണ് പുറത്തുവന്നിരിക്കുന്നത് .
കോണ്‍ഗ്രസ് എങ്ങനെയാണ് കച്ചത്തീവ് ദ്വീപ് വിട്ടു നല്‍കിയതെന്ന് അറിയുമ്പോള്‍ എല്ലാ ഇന്ത്യക്കാരെയും അത് രോഷാകുലരാക്കുന്നു. കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു’ എന്നാണ് പ്രധാനമന്ത്രി ഇതേക്കുറിച്ച് എക്‌സില്‍ കുറിച്ചത്.
ശ്രീലങ്ക കൈവശം വെച്ചിരുന്ന കച്ചത്തീവ് ദ്വീപ് വിട്ടുനല്‍കാന്‍ ഇടയാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പു കേടാണ്. ഈ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്‌റെ് ഫലം രാജ്യം നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലയ്‌ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരത്തിന്‌റെ അടിസ്ഥാനത്തിലാണ് ഈ സംഭവം വീണ്ടും വാര്‍ത്താ പ്രാധാന്യം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: