ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്‍പതാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനിലെ ബില്‍വാര മണ്ഡലത്തില്‍ നിന്നും ദാമോദര്‍ അഗര്‍വാള്‍ ജനവിധി തേടും. ഈ ഒരു പേര് മാത്രമാണ് ഈ പട്ടികയിലുള്ളത്. പതിനൊന്ന് സ്ഥാനാര്‍ത്ഥികളുടെ പേരടങ്ങിയ എട്ടാം പട്ടിക ശനിയാഴ്ച ബിജെപി പുറത്തുവിട്ടിരുന്നു.
ഒഡീഷയിലെ മൂന്നും പഞ്ചാബിലെ ആറും ബംഗാളിലെ രണ്ടും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരാണ് എട്ടാം പട്ടികയിലുള്പ്പെടുത്തിയിരുന്നത്. ഡോ. രവീന്ദ്രനാരായണ് ബെഹ്റ (ജാജ്പൂര്‍), സുഗന്ധകുമാര്‍ പാണിഗ്രാഹി (കന്ധമാല്‍), ഭര്‍തൃഹരി മഹ്താബ് (കട്ടക്ക്), ദിനേശ്സിങ് ബബ്ബു (ഗുരുദാസ്പൂര്‍), തരണ്‍ജിത് സിങ് സന്ധു (അമൃത്സര്‍), സുശീല്‍ കുമാര്‍ റിങ്കു (ജലന്ധര്‍), രവ്നീത് സിങ് ബിട്ടു (ലുധിയാന), ഹന്‍സ് രാജ് ഹന്‍സ് (ഫരീദ്കോട്ട്), പ്രണീത്കൗര് (പട്യാല), ഡോ. പ്രണത് ടുഡു(ഝാര്‍ഗ്രാം), ദേബാശിഷ് ധര് (ഭിര്‍ഭൂം)എന്നീ പേരുകളാണ് പട്ടികയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: