ന്യൂദല്‍ഹി: ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഭാരത രത്‌ന സമ്മാനിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കസേരയിലിരുന്നു എന്നതാണ് കുത്തിത്തിരിപ്പുകാരുടെ പുതിയ വിഷയം. രാഷ്‌ട്രപതിയെ പ്രധാനമന്ത്രി അപമാനിച്ചു പോലും. ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവില്ലാത്ത പെരുമാറ്റമാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായതെന്നാണ് പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തുന്നത്.
പ്രധാനമന്ത്രി എഴുന്നേറ്റു നിൽക്കണമായിരുന്നുവെന്നും രാഷ്‌ട്രപതിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.അഡ്വാനിക്ക് രാഷ്‌ട്രപതി പുരസ്കാരം സമർപ്പിക്കുന്ന ചിത്രം പങ്കുവച്ച് എക്സിലാണ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്. രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ ആർജെഡി നേതാവ് തേജസ്വി യാദവും പ്രധാനമന്ത്രിയെ വിമർശിച്ചു.
പ്രസിഡണ്ട് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി സമ്മാനിക്കുമ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത് എന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ ന്റെ കുറ്റപ്പെടുത്തല്‍.
രാഷ്‌ട്രപതി എഴുന്നേറ്റ് നിന്ന് പുരസ്‌ക്കാരം സമ്മാനിക്കുകയും മറ്റെല്ലാവരും ഇരിക്കുകയും ചെയ്യണമെന്നാണ് ചടങ്ങിന്റെ വ്യവസ്ഥ. ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് ഇരുന്നുകൊണ്ട് പുരസക്കാരം സ്വീകരിക്കാം. വര്‍ഷങ്ങളായി തുടരുന്ന രീതി ആണിത്. അത്ു മറച്ചു വെച്ചാണ് വ്യാജ പ്രചരണം.
അദ്വാനിയുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചാണ് രാഷ്‌ട്രപതി ഭാരതരത്‌ന സമ്മാനിച്ചത്. അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി. പൊതുപ്രവര്‍ത്തനത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച സ്തുത്യര്‍ഹമായ പങ്കും ചരിത്രത്തില്‍ മായ്‌ക്കാനാവാത്ത മുദ്രയായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.
VIDEO | President Droupadi Murmu confers Bharat Ratna to former deputy PM and BJP leader LK Advani. pic.twitter.com/wOTxeQplG6
— Press Trust of India (@PTI_News) March 31, 2024
മലയാളിയായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പത്മഭൂഷന്‍ സമ്മാനിച്ചപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: