ചെന്നൈ: ഇക്കുറി തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്ന വിഷയം കച്ചൈത്തീവായിരിക്കും. ഇപ്പോള്‍ ശ്രീലങ്കയുടെ കൈവശമിരിക്കുന്ന ഈ ദ്വീപ് തമിഴ്നാട്ടിന് തിരിച്ചുപിടിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കുറെക്കാലമായി മോദി സര്‍ക്കാരിനെ ഡിഎംകെയും സ്റ്റാലിനും പ്രതിരോധത്തിലാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ രേഖ പ്രകാരം കച്ചൈത്തീവിന്റെ അവകാശം ശ്രീലങ്കയ്ക്ക് 1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കൈമാറിയതെന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെയും പ്രതിക്കൂട്ടിലാവുകയാണ്.
മോദിയെ പ്രതിരോധത്തിലാക്കാന്‍ ഡിഎംകയും എഐഎഡിഎംകെയും ഉപയോഗിച്ചിരുന്ന കച്ചൈത്തീവ് പ്രശ്നത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ കോണ്‍ഗ്രസും ഡിഎംകെയും ആണെന്ന് വന്നിരിക്കുകയാണ്.Set featured image
നേരത്തെ ഇന്ത്യയും ശ്രീലങ്കയും തുല്യാവകാശത്തോടെ ഉപയോഗിച്ചിരുന്ന ദ്വീപാണ് കച്ചൈതീവ്. പിന്നീട് 1974ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ദിരാഗാന്ധി ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. നെഹ്രുവിന്റെ ഭരണകാലം മുതലേ കച്ചൈത്തീവ് സ്വന്തമാക്കാന്‍ ഒരു ശ്രമവും ഇന്ത്യ നടത്തിയില്ലെന്നും പാര്‍ലമെന്റ് രേഖകള്‍ സൂചിപ്പിക്കുന്നു. നെഹ്രു സര്‍ക്കാര്‍ ഒരിയ്ക്കല്‍ പോലും കച്ചൈത്തീവ് സ്വന്തമാക്കാന്‍ ശ്രമിച്ചിട്ടേയില്ല. എല്ലാക്കാലത്തും പാക് കടലിടുക്കില്‍ കിടക്കുന്ന ഈ ദ്വീപിനോട് ഒരു ഉപേക്ഷ മനോഭാവമായിരുന്നു ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ക്ക് എന്നും രേഖകള്‍ സൂചിപ്പക്കുന്നു.
ഇതോടെ കച്ചൈതീവ് പ്രശ്നം തമിഴ്നാട്ടില്‍ വലിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മാറും. കഴിഞ്ഞ 10 വര്‍ഷം ഭരിച്ച മോദി സര്‍ക്കാര്‍ കച്ചൈതീവ് തമിഴ്നാടിന് വിട്ടുകിട്ടാന്‍ ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തുന്ന ഡിഎംകെ നേതാക്കളെ അടിക്കാന്‍ ബിജെപിയ്ക്കുള്ള വടിയായി മാറും കച്ചൈത്തീവ് പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: