കോട്ടയം: നാഷണല്‍ അഗ്രികള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് (നാഫെഡ്) വഴിയുള്ള കേരളത്തിലെ കൊപ്ര സംഭരണം കുറ്റമറ്റതാക്കാന്‍ കര്‍ശന നടപടി. കഴിഞ്ഞ സീസണില്‍ ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്. കളക്ടര്‍ ചെയര്‍മാനായ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയാണ് സംഭരണ കേന്ദ്രങ്ങള്‍ നിശ്ചയിക്കുക. മില്ലിങ്ങ് കൊപ്രക്ക് 10160 രൂപയ്ക്കും ഉണ്ടക്കൊപ്ര 12000 രൂപയ്ക്കുമാണ് മൂന്നുമാസത്തേയ്ക്ക് കേരളത്തില്‍ നിന്ന് നാഫെഡ് സംഭരിക്കുന്നത് . കര്ഷകന് തന്നെയാണ് കൊപ്ര നല്‍കുന്നത് എന്ന് ഉറപ്പുവരുത്താന്‍ വിജിലന്‍സ് നിരീക്ഷണം ഉണ്ടാകും. സംഭരിച്ചത് യഥാര്‍ത്ഥ കര്‍ഷകരില്‍ നിന്നല്ല എന്ന്് ബോധ്യപ്പെട്ടാല്‍ കൃഷി ഓഫീസര്‍ക്ക് എതിരെ നടപടിയെടുക്കുകയും ചെയ്യും. ഇക്കാര്യം സംഭരണ ഏജന്‍സികളും സംഘവും ഉറപ്പുവരുത്തണം. പശ്ചാത്തലം പരിശോധിച്ച് സാക്ഷ്യപത്രം നല്‍കേണ്ടത് കൃഷി ഓഫീസറാണ്. ജില്ലയിലെ ഏതെങ്കിലും സംഘത്തില്‍ നേരത്തെ സംഭരിച്ച കൊപ്രയില്‍ സ്റ്റോക്ക് ബാക്കി വന്നാല്‍ അതിന് പുതിയ നിരക്ക് നല്‍കേണ്ടതില്ലെന്ന് കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ട.് സംഭരണത്തിനായി 15 പുതിയ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: