Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വോട്ടര്‍മാര്‍ക്കിടയില്‍ വന്‍ ഹിറ്റായി സിവിജില്‍ ആപ്പ്: 79,000ത്തിലധികം ചട്ടലംഘനങ്ങള്‍; 99% കേസുകള്‍ തീര്‍പ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 08:50 pm IST
in News, India

New Delhi: തെരഞ്ഞെടുപ്പു ചട്ടലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ സങ്കേതമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ സിവിജില്‍ ആപ്പ് മാറി. 2024ലെ പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഇതുവരെ 79,000ത്തിലധികം പരാതികള്‍ ലഭിച്ചു. ഇവയില്‍ 99% പരാതികളും തീര്‍പ്പാക്കി. ഇതില്‍ 89% പരാതികളും 100 മിനിറ്റിനുള്ളിലാണു പരിഹരിച്ചത്. വേഗതയും സുതാര്യതയുമാണ് സിവിജില്‍ ആപ്ലിക്കേഷന്റെ അടിത്തറ.

ലഭിച്ച 58,500ലധികം പരാതികള്‍ (ആകെ ലഭിച്ചതിന്റെ 73%) അനധികൃത ഹോര്‍ഡിങ്ങുകള്‍ക്കും ബാനറുകള്‍ക്കുമെതിരെയാണ്. പണം, സമ്മാനങ്ങള്‍, മദ്യവിതരണം എന്നിവയുമായി ബന്ധപ്പെട്ട് 1400ലധികം പരാതികള്‍ ലഭിച്ചു. ഏകദേശം 3% പരാതികളും (2454) വസ്തുവകകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. തോക്കു കാട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും ലഭിച്ച 535 പരാതികളില്‍ 529 എണ്ണം ഇതിനകം പരിഹരിച്ചു. അനുവദനീയമായ സമയത്തിനപ്പുറം സ്പീക്കറുകള്‍ ഉപയോഗിച്ചതുള്‍പ്പെടെ നിരോധിതകാലയളവിനപ്പുറം പ്രചാരണം നടത്തിയതിനാണ് 1000 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സിവിജില്‍ ആപ്ലിക്കേഷന്‍ തെരഞ്ഞെടുപ്പു മേല്‍നോട്ടത്തിലും പ്രചാരണകോലാഹലങ്ങള്‍ കുറയ്‌ക്കുന്നതിലും ഗണ്യമായ കുതിപ്പ് അടയാളപ്പെടുത്തുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനത്തിനായുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ രാജീവ് കുമാര്‍ പൗരന്മാരോടു ജാഗ്രത പാലിക്കാനും മാതൃകാപെരുമാറ്റച്ചട്ടലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും വോട്ടര്‍മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങള്‍ നല്‍കുന്നത് അറിയിക്കാനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു.

ജാഗ്രതയുള്ള പൗരന്മാരെ ജില്ലാ കണ്‍ട്രോള്‍ റൂം, റിട്ടേണിങ് ഓഫീസര്‍, ഫ്‌ലയിങ് സ്‌ക്വാഡ് സംഘം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഉപയോക്തൃസൗഹൃദവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ആപ്ലിക്കേഷനാണ് സിവിജില്‍ . ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിലൂടെ, റിട്ടേണിങ് ഓഫീസറുടെ ഓഫീസിലേക്കു പോകാതെ, രാഷ്‌ട്രീയ ദുരുപയോഗം നടന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പൗരന്മാര്‍ക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. സിവിജില്‍ ആപ്ലിക്കേഷനില്‍ പരാതി അയച്ചാലുടന്‍, പരാതിക്കാരനു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. അതിലൂടെ വ്യക്തിക്ക് അവരുടെ മൊബൈലില്‍ പരാതിയുടെ തല്‍സ്ഥിതി അറിയാന്‍ കഴിയും.

ഒരേസമയം പ്രവര്‍ത്തിക്കുന്ന വിവിധ ഘടകങ്ങള്‍ രഢകഏകഘനെ വിജയകരമാക്കുന്നു. ഉപയോക്താക്കള്‍ തത്സമയം ഓഡിയോയോ ഫോട്ടോയോ വീഡിയോയോ പകര്‍ത്തുന്നു. കൂടാതെ, പരാതികളില്‍ സമയബന്ധിതമായി പ്രതികരിക്കുന്നതിന് ‘100 മിനിറ്റ്’ കൗണ്ട്ഡൗണ്‍ ഉറപ്പാക്കുന്നു. ഒരു ലംഘനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഉപയോക്താവ് രഢകഏകഘല്‍ ക്യാമറ ഓണാക്കുമ്പോള്‍ ഉടന്‍ ആപ്ലിക്കേഷനിലെ ജിയോടാഗിങ് സവിശേഷത പ്രവര്‍ത്തനക്ഷമമാകുന്നു. ഇതിനര്‍ഥം ഫ്‌ലൈയിങ് സ്‌ക്വാഡുകള്‍ക്കു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലംഘനത്തിന്റെ കൃത്യമായ സ്ഥാനം അറിയാനും പൗരന്മാര്‍ പകര്‍ത്തിയ ചിത്രം കോടതിയില്‍ തെളിവായി ഉപയോഗിക്കാനും കഴിയും എന്നാണ്. പൗരന്മാര്‍ക്കു പേരു വെളിപ്പെടുത്താതെ പരാതികള്‍ അറിയിക്കാനാകും.

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും വോട്ടര്‍മാര്‍ക്കും രാഷ്‌ട്രീയകക്ഷികള്‍ക്കും സൗകര്യമൊരുക്കുന്നതിനും കമ്മീഷന്‍ നിര്‍മിച്ച ആപ്ലിക്കേഷനുകളുടെ ശേഖരത്തില്‍ ഒന്നാണ് സിവിജില്‍ ആപ്ലിക്കേഷന്‍.

 

Tags: Central Election CommissionC-Vigil app
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

എസ്ഐആർ സമയപരിധി നീട്ടി; ഫോമുകൾ തിരികെ നൽകാൻ ഡിസംബർ 11 വരെ സമയം

India

വോട്ട് ചോരി എട്ട് നിലയില്‍ പൊട്ടിയിട്ടും ഡീപ് സ്റ്റേറ്റ് അജണ്ട വിടാന്‍ തയ്യാറില്ല;ബീഹാറില്‍ ശരിയായ തെരഞ്ഞെടുപ്പല്ല നടന്നതെന്ന് രാഹുല്‍ ഗാന്ധി

Editorial

എസ്‌ഐആര്‍ കേരളത്തിലും വരുമ്പോള്‍

Kerala

കേരളത്തിലും പൗരത്വം തെളിയിക്കാൻ പതിനൊന്ന് രേഖകൾ ഹാജരാക്കേണ്ടി വരും : എസ്ഐആർ ഉടൻ നടപ്പാക്കും, നവംബർ ഒന്നു മുതൽ നടപടികൾ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.