കല്‍പ്പറ്റ: വയനാട് ആവേശത്തിലാണ്. കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്തതോടെ വയനാട് ഇലക്ഷന്‍ പ്രചാരണത്തിന്റെ ചൂടിലേറി. വയനാടിനെ അറിയുന്ന സ്ഥാനാര്‍ത്ഥിയെ ലഭിച്ചതിന്റെ ആഘോഷത്തിലാണ് നാട്ടുകാര്‍. പ്രിയങ്കരനായ കെ എസ് പാര്‍ലമെന്റില്‍ എത്തണം എന്ന് തന്നെയാണ് വയനാടന്‍ ജനതയുടെ പ്രതികരണം.
ഇലക്ഷന്‍ പ്രചാരണം വയനാടില്‍ ചുടേറുകയാണ്. ഇന്ന് അടിവാരമേഖലയിലും ദുഃഖവെള്ളിയാഴ്ച ആഘോഷിക്കുന്ന വയനാടന്‍ ജനതയോടൊപ്പം വോട്ട് അഭ്യര്‍ത്ഥിച്ചും പരിപാടികളില്‍ സംബന്ധിച്ചും മുന്നേറുകയാണ് കെ സുരേന്ദ്രന്‍. ഉച്ചയോടെ ഇന്ത്യന്‍ വുമണ്‍ ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിയുടെ വീട്ടിലെത്തിയ സുരേന്ദ്രന്‍ വീട്ടുകാരോടൊപ്പം ചിലവഴിച്ച ശേഷം ഉച്ചഭക്ഷണവും കഴിച്ചു. പ്രവര്‍ത്തകരോടൊപ്പമുള്ള ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു.
പാവപ്പെട്ട ആദിവാസി കുടുംബത്തില്‍ ജനിച്ച മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വാല്‍സല്യപുത്രി. ശ്രീമതി ദ്രൗപദി മുര്‍മ്മു മുതല്‍ മിന്നുമണിവരെ എത്രയെത്ര സഫലജീവിതങ്ങള്‍. രാഹുല്‍ജിയും കോണ്‍ഗ്രസ്സ് നേതാക്കളും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെടുത്ത നിലപാട് വേദനാജനകമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസ്സ് നേതാക്കള്‍ മുര്‍മ്മുജിയെ എത്രതവണ ആക്ഷേപിച്ചു പരിഹസിച്ചു എന്നുള്ളത് നാം കണ്ടതാണ്. ഇരുപത് ശതമാനത്തിലേറെ െ്രെടബല്‍ പോപ്പുലേഷനുള്ള വയനാടിന്റെ ജനപ്രതിനിധിയാണെന്നുപോലും രാഹുല്‍ ഗാന്ധി ഓര്‍ത്തില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ആവേശം നിറഞ്ഞ ഇലക്ഷന്‍ പ്രചാരണം കൊടുംചൂടിനെ വകവെയ്‌ക്കാതെ എന്‍ഡിഎ മുന്നേറുകയാണ്. മാര്‍ച്ച് രണ്ടിന് ആനിരാജ പ്രചാരണം ആരംഭിച്ചെങ്കിലും സുരേന്ദ്രന്റെ വരവോടെ ചിത്രത്തില്‍ തന്നെ ഇല്ലാതായിരിക്കുകയാണ്. ഇതുവരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയിട്ടില്ല. വന്നിട്ട് കാര്യമില്ലായെന്നും വയനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നുമാണ് ജനങ്ങളുടെ പ്രതികരണം. വന്യമൃഗശല്യത്താലും രാത്രിയാത്രാ നിരോധനത്തിലൂടെയും ടൂറിസം മേഖലയുടെ തകര്‍ച്ചയാലും നട്ടെല്ലു തകര്‍ന്ന വയനാടിനെ രക്ഷിക്കാന്‍ രാഹുലിന് കഴിയില്ലെന്ന് വയനാട്ടുകാര്‍ ഒന്നടങ്കം ഉറപ്പിച്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: