പാലക്കാട്: സ്ത്രീയുടെ കാല് കാട്ടുപന്നി കടിച്ചുമുറിച്ചു. കുഴല്‍മന്ദത്ത് ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ തത്ത സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വീടിന് പിന്‍വശം അടിച്ചുവാരി വൃത്തിയാക്കവെ കാട്ടുപന്നി ഇവരുടെ മേല്‍ ചാടിവീഴുകയായിരുന്നു. കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു.ഏറെ നേരം കടിച്ചുപിടിച്ച ശേഷമാണ് പന്നി സ്ത്രീയെ വിട്ടത്. അപ്പോഴേക്കും കാല്‍മുട്ടിനും വലിയ തോതില്‍ മുറിവുണ്ടായി.ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില ആശങ്കാജനകമാണെന്നാണ് വിവരം.
തൊഴിലുറപ്പ് തൊഴിലാളിയായ തത്ത സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ ഏക അത്താണി കൂടിയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: