ലൂസെയന്‍: ഭാരത ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളി ഒളിംപിക് മെഡല്‍ ജേതാവുമായ പി.ആര്. ശ്രീജേഷ് എഫ്ഐഎച്ച് ഹോക്കി അത്ലീറ്റ്സ് കമ്മിറ്റി സഹ അധ്യക്ഷന്‍. ബുധനാഴ്ചയാണ് വൈകിയാണ് ഇത് സംബന്ധിച്ച അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്(എഫ്ഐഎച്ച്) പ്രഖ്യാപനം വന്നത്.
ശ്രീജേഷിനെ കൂടാതെ ചിലി വനിതാ ഹോക്കി ടീം നായിക കാമില കരാം അണ് ശ്രീജേഷിനൊപ്പം എഫ്ഐഎച് അത്ലീറ്റ്സ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട മറ്റൊരു താരം. ഇരുവരും സംയുക്തമായി അധ്യക്ഷ പദവിയില്‍ തുടരുക. എഫ്ഐഎച്ച് എക്സിക്യൂട്ടീവ് ബോര്‍ഡിനും, എഫ്ഐഎച്ച് സമിതികള്‍ക്കും, ഉപദേശക പാനലിനും മറ്റ് അനുബന്ധ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കലാണ് എഫ്ഐഎച്ച് അത്ലീറ്റ്സ് കമ്മിറ്റിയുടെ ചുമതലകള്‍.
ഈ ഉത്തരവാദിത്തം വലിയ അംഗീകാരമായ കാണുന്നുവെന്ന് ശ്രീജേഷ് പ്രതികരിച്ചു. കാമിലയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും താരം അറിയിച്ചു.
ഇരുവരെയും കൂടാതെ സ്ഥിരം സമിതി അംഗമായി ഓസ്ട്രേലിയയില്‍ നിന്നുള്ള മാറ്റ് സ്വന്നിനെ ഉള്‍പ്പെടുത്തി. ഫിജിയില്‍ നിന്നുള്ള കാതറിന് ഫാബിയാനോ, ജാക്ക്വലിന്‍ മ്വാംഗി(കെണിയ), മുഹമ്മദ് മീ(ദക്ഷിണാഫ്രിക്ക) ജുലിയാനി മുഹമ്മദ് ദിന്(മലേഷ്യ), മാര്‍ലേന റിബാചാ(പോളണ്ട്), സീസര്‍ ഗാര്‍ഷ്യ(മെക്സിക്കോ) എന്നിവരം സ്ഥിരം സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: