Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പല്ലും നഖവും കൊഴിഞ്ഞ് അപമാനിതനായി ലോകായുക്തയുടെ പടിയിറക്കം: സിറിയക് ജോസഫിനെ ആക്ഷേപിച്ച് കെ.ടി.ജലീലിന്റ ഫേസ് ബുക്ക് പോസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 09:35 am IST
in Kerala

തിരുവനന്തപുരം: വിരമിക്കുന്ന ലോകായുക്ത സിറിയക് ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ച് കെ ടി ജലീല്‍ എം എല്‍എ. സിറിയക് ജോസഫിന് അശാന്തവും അസമാധാനപൂര്‍ണ്ണവുമായ റിട്ടയര്‍മെന്റ് ജവിതം ആശംസിച്ചുകൊണ്ട് എഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ അക്ഷേപവും കളിയാക്കലുമാണ് .

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സിസ്റ്റര്‍ അഭയ വധിക്കപ്പെട്ടിട്ട് 32 വര്‍ഷം തികയുന്ന ദിവസമാണ് 2024 മാര്‍ച്ച് 27. അതേദിവസമാണ് ലോകായുക്ത സിറിയക് ജോസഫ് തലകുനിച്ച് അപമാനിതനായി ലോകായുക്തയുടെ പടിയിറങ്ങുന്നത്. പുലിയെപ്പോലെ വന്ന് എലിയെപ്പോലെ മടങ്ങുന്ന അദ്ദേഹത്തോട് ചിലത് ഓര്‍മ്മപ്പെടുത്താനുണ്ട്. അഭയ എന്ന പാവം കന്യാസ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയും, തന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവിന്റെ സ്വന്തം ജേഷ്ഠനുമായ ഫാദര്‍ തോമസ് കോട്ടൂരിനെ രക്ഷിച്ചെടുക്കാന്‍ ജഡ്ജ് എന്ന പദവി ദുരുപയോഗം ചെയ്ത് താങ്കള്‍ നടത്തിയ ഇടപെടലുകളുടെ ശാപം അങ്ങയുടെ തലയില്‍ എക്കാലവും നിപതിച്ചുകൊണ്ടിരിക്കും.

പ്രതിഫലം കിട്ടിയാല്‍ എന്ത് അന്യായവും പ്രവര്‍ത്തിക്കാന്‍ യാതൊരു മടിയുമില്ലാത്ത ലോകായുക്ത സിറിയക് ജോസഫ് ഇരുന്ന കസേരയുടെ മഹത്വത്തിന് തീരാകളങ്കം ചാര്‍ത്തിയാണ് പടിയിറങ്ങുന്നത്. ‘നീതി’ എന്ന വാക്കിന് തന്റെ ജുഡീഷ്യറി ജീവിതത്തില്‍ പുല്ല് വില കല്‍പ്പിച്ച മറ്റൊരു ന്യായാധിപന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ സിറിയക്കിനെപ്പോലെ വേറെയൊരാള്‍ ഉണ്ടാവില്ല. മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ജഡ്ജിയായി ഇരുന്നിട്ട് ആകെ സിറിയക് വിധി പറഞ്ഞത് കേവലം ഏഴ് കേസുകളില്‍ മാത്രം. രാഷ്‌ട്രീയ നേതാക്കളുടെ പെട്ടിപിടിച്ച് ജഡ്ജിയായാല്‍ എങ്ങിനെയിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സിറിയക് ജോസഫ്. അദ്ദേഹം ഇന്നോളം വിധി പറഞ്ഞ വിരലിലെണ്ണാവുന്ന കേസുകളും, അനന്തമായി നീട്ടിക്കൊണ്ട് പോയ കേസുകളും വിശകനം ചെയ്താല്‍ അതില്‍ ഓരോന്നില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ച ഭൗതിക നേട്ടം മനസ്സിലാക്കാം.

പ്രമാദമായ ഒരു സെക്‌സ് റാക്കറ്റ് കേസില്‍ പ്രമുഖനായ ഒരു രാഷ്‌ട്രീയ നേതാവിനെ രക്ഷപ്പെടുത്തിയതിന് തന്റെ അനുജന്‍ ജെയിംസ് ജോസഫിന്റെ ഭാര്യ ജാന്‍സി ജെയിംസിന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശിയാണ് സിറിയക് വാങ്ങിക്കൊടുത്തത്. ഒരു സ്വകാര്യ കോളേജ് അദ്ധ്യാപകന്‍ മാത്രമായിരുന്ന തന്റെ സഹോദരന്‍ ജെയിംസ് ജോസഫിനെ ഹയര്‍സെക്കന്ററി ഡയറക്ടറാക്കിയതും വളഞ്ഞവഴിക്കാണ്. കേരള ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടാന്‍ ജഡ്ജിമാര്‍ക്ക് കൊടുക്കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ അഡ്വ: സൈബി കിടങ്ങൂര്‍ സിറിയക് ജോസഫിന്റെ ഏജന്റായിരുന്നു എന്നത് അഭിഭാഷകര്‍ക്കിടയില്‍ അങ്ങാടിപ്പാട്ടാണ്. സിറിയക് ജോസഫ് കര്‍ണ്ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയപ്പോള്‍ അഡ്വ: സൈബി ബാംഗ്ലൂരിലേക്ക് പ്രാക്ടീസ് മാറ്റിയത് രഹസ്യമായ പരസ്യമാണ്.
സിറിയക് ജോസഫ് സുപ്രീംകോടതിയില്‍ ജഡ്ജിയായപ്പോള്‍ വിവാദ വക്കീല്‍ ഡല്‍ഹിയിലേക്ക് തന്റെ താവളം മാറ്റിയതായ ആക്ഷേപവും നിലവിലുണ്ട്. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സിറിയക് ജോസഫിന്റെ സ്വദേശത്തും വിദേശത്തുമുള്ള അവിഹിത സമ്പാദ്യത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും നിയമ മന്ത്രിക്കും മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ പരാതി വളരെ ഗൗരവമുള്ളതാണ്.

ഒരു സര്‍ക്കാര്‍ സ്ഥാപനം മെച്ചപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ ഒരാള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം നല്‍കിയതിന്റെ പേരിലാണ് എനിക്കെതിരെ ലോകായുക്ത സിറിയക് ജോസഫ് വിധി പറഞ്ഞത്. എനിക്ക് ഒരു നോട്ടീസയക്കുകയോ എന്റെ ഭാഗം കേള്‍ക്കുകയോ ചെയ്യാതെ തികച്ചും ഏകപക്ഷീയമായിരുന്നു ആ വിധി. എന്നെ രാഷ്‌ട്രീയമായി ഇല്ലാതാക്കലായിരുന്നു അതിനു പിന്നിലെ ഗൂഢലക്ഷ്യം.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തനിക്കും കുടുംബത്തിനും വാഗ്ദാനം ചെയ്യപ്പെട്ട പദവികളാണ് ആ പ്രമാദവിധിയുടെ പിന്നിലെ പ്രചോദനമെന്നാണ് പൊതുവെ കേള്‍ക്കുന്ന ആരോപണം. എനിക്കെതിരെ വിധി വാങ്ങിക്കൊടുത്താല്‍ പ്രതിഫലമായി യു.ഡി.എഫ് വന്നാല്‍ അഡ്വക്കറ്റ് ജനറലാക്കാമെന്ന വാഗ്ദാനമാണ് കേസില്‍ ഹാജരായ കേണ്‍ഗ്രസ്സുകാരനായ പ്രമുഖ വക്കീലിന് യു.ഡി.എഫ് നേതൃത്വം നല്‍കിയിരുന്ന ഉറപ്പ്.

മേല്‍ക്കോടതിയില്‍ അപ്പീലിന് പോലും എതിര്‍കക്ഷിക്ക് അവസരം നല്‍കാത്ത ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് നിലനിന്നിരുന്നത് കൊണ്ടാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഞാന്‍ കൊടുത്ത അപ്പീല്‍ ഹര്‍ജി പരിഗണിക്കാതെ പോയത്. അല്ലാതെ കേസില്‍ മെറിറ്റ് ഇല്ലാത്തത് കൊണ്ടല്ല. അതറിയാമായിരുന്നിട്ടും തന്റെ വിധി ഹൈകോടതിയും സുപ്രിം കോടതിയും അംഗീകരിച്ചു എന്ന മട്ടിലാണ് സിറിയക് ജോസഫ് മേനിപറഞ്ഞ് നടന്നത്.

സത്യസന്ധരും നീതിമാന്‍മാരുമാകും ലോകായുക്തമാരായി നിയമിക്കപ്പെടുക എന്ന നിഗമനത്തിലും വിശ്വാസത്തിലുമാണ് അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് ലോകായുക്ത നിയമത്തില്‍ സഖാവ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ചേര്‍ത്തത്. സിറിയക് ജോസഫിനെ പോലെയുള്ള ‘ഗോദ്‌സെമാര്‍” ആ സ്ഥാനത്ത് വരുമെന്ന് അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. ആ പതിനാലാം വകുപ്പാണ് ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ നല്‍കിയ വളരെ നിസ്സാരമായ ഒരു കാര്യത്തില്‍ അദ്ദേഹം ബാധകമാക്കിയത്. കൂലിയും വേലയുമില്ലാത്ത ഒരാള്‍ക്ക് സ്ഥിരനിയമനം നല്‍കിയതാണെങ്കില്‍ അല്‍പ്പമെങ്കിലും ന്യായം പറയാമായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍ ജനറല്‍ മാനേജരായി നല്ല ശമ്പളത്തിന് ജോലി ചെയ്യുന്ന ഒരാള്‍ക്കാണ് ന്യൂനപക്ഷ വികസന കോര്‍പ്പറേഷനിലേക്ക് ഒരുവര്‍ഷം ഡെപ്യൂട്ടേഷന്‍ നല്‍കിയത്. മിസ്റ്റര്‍ സിറിയക് ജോസഫ്, അന്ന് ഡെപ്യൂട്ടേഷന്‍ നല്‍കപ്പെട്ട വ്യക്തി ഇപ്പോള്‍ ജോലി ചെയ്യുന്നത് ദേശസാല്‍കൃത ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ എറണാങ്കുളത്തെ ചീഫ് മാനേജരായിട്ടാണ്. താങ്കളുടെ സഹോദര പുത്രി അഡ്വ: തുഷാരാ ജെയിംസിനെ ഹൈക്കോടതിയില്‍ ജഡ്ജിയാക്കാന്‍ നോക്കിയ പോലെ പിന്‍വാതില്‍ സ്വാധീനം ഉപയോഗിച്ചാല്‍ കിട്ടുന്ന പോസ്‌ററല്ല ഒരു ദേശസാല്‍കൃത ബാങ്കിലെ ചീഫ് മാനേജര്‍ പദവി. സ്വന്തം കഴിവിന്റെ മാത്രം പിന്‍ബലത്തില്‍ നേടിയെടുത്തതാണ് പ്രസ്തുത സ്ഥാനം.

ശുപാര്‍ശകള്‍ ചെയ്യിച്ചും മറ്റുള്ളവരുടെ കാല് പിടിച്ചും സിറിയക് ജോസഫ് നേടിയ എല്ലാ പദവികളുടെയും അടയാഭരണങ്ങള്‍ ഇന്നോടെ അഴിഞ്ഞു വീഴുകയാണ്. ന്യായാധിപന്റെ ഗൗണില്ലാതെ വീട്ടിലെ ചാരുകസേരയില്‍ മലര്‍ന്ന് കിടക്കുമ്പോള്‍ പിന്നിലേക്കൊന്ന് തിരിഞ്ഞു നോക്കണം. അവിഹിത സമ്പാദ്യത്തിന്റെ രക്തക്കറ പുരണ്ട കൈകള്‍ വെറുതെ ഒന്ന് മൂക്കിനടുത്തേക്ക് അടുപ്പിച്ച് പിടിക്കണം. ആയിരംവര്‍ഷം കുമ്പസരിച്ചാലും യേശുദേവന്‍ പൊറുക്കാത്ത പാപങ്ങളുടെ മാറാപ്പിന്റെ ഭാരം സിറിയക്കിന് അപ്പോള്‍ അറിയാനാകും. ദേഹവും ദേഹിയും വേര്‍പിരിയുന്ന നിമിഷംവരെ അതദ്ദേഹത്തെ വേട്ടയാടുകതന്നെ ചെയ്യും.

സിറിയക് ജോസഫ് കൊടിയ അന്യായം കാണിച്ച നിരവധി കക്ഷികള്‍ എന്നെ പലസന്ദര്‍ഭങ്ങളിലായി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അതൊക്കെവെച്ച് തൂക്കിനോക്കിയാല്‍ ഒരുദിവസം പോലും മനസ്സമാധാനത്തോടെ അന്തിയുറങ്ങാന്‍ സിറിയക് ജോസഫിന് കഴിയില്ല. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ദിവസങ്ങളോളം വട്ടമിട്ട് പറന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും ഒരുനയാപൈസയുടെ അവിഹിത സമ്പാദ്യമോ എക്കൗണ്ടുകളില്‍ ക്രമക്കേടോ കണ്ടെത്താന്‍ പറ്റാത്ത എന്നെപ്പോലെ ഒരു സാധാരണ പൊതുപ്രവര്‍ത്തകനെ ന്യായരഹിതവും അകാരണവുമായി അപമാനിക്കുകയും താറടിക്കുകയും ചെയ്ത ‘മുന്‍ ലോകായുക്ത’ സിറിയക് ജോസഫിന് അശാന്തവും അസമാധാനപൂര്‍ണ്ണവുമായ റിട്ടയര്‍മെന്റ് ജവിതം ആശംസിക്കുന്നു

Tags: Justice Cyriac Joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിറിയക് ജോസഫിനെതിരെ വീണ്ടും ആരോപണവുമായി ജലീല്‍

Kerala

അഭയ കേസ് അട്ടിമറിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്; നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് തെളിവാകാതിരിക്കാന്‍ തുടക്കം മുതല്‍ ഇടപെടലുകള്‍ നടത്തി

Kerala

തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധു; അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സിറിയക് ജോസഫ്; മുന്‍ ജസ്റ്റിസിനെതിരേ ഗുരുതര ആരോപണവുമായി ജോമോന്‍

Kerala

‘സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ മജിസ്‌ട്രേറ്റിനെ തന്നെ സ്ഥലം മാറ്റി; അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.