ന്യൂദല്‍ഹി: ഡോളറുമായി തട്ടിച്ചുനോക്കുമ്പോഴുള്ള ഇന്ത്യന്‍ രൂപയുടെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് അമേരിക്കയിലെ ബ്ലുംബെര്‍ഗ് ടെലിവിഷന്റെ (Bloomberg Television) സാമ്പത്തികകാര്യ റിപ്പോര്‍ട്ടറായ ഡേവിഡ് ഫിനെറ്റി (David Finerty) ഇന്ത്യയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് വിലയിരുത്തിയത്. അദ്ദേഹം പറഞ്ഞു:”ബിസിനസ് രംഗം പ്രതീക്ഷിക്കുന്നത് തീര്‍ച്ചയായും മോദി ജയിക്കുമെന്ന് തന്നെയാണ്. കാരണം ആരും അനിശ്ചിതാവസ്ഥ ഇഷ്ടപ്പെടുന്നില്ല. ”
“എങ്ങിനെയുണ്ട് ഇന്ത്യയിലെ തെരഞ്ഞെടുപ്പ്? അത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ടോ?”- ബ്ലൂംബെര്‍ഗ് ടെലിവിഷനിലെ ടോക് ഷോയില്‍ കൂടെ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകയാണ് ഡേവിഡ് ഫിനെറ്റിയോട് ഈ ചോദ്യം ചോദിച്ചത്. “ഞാന്‍ കരുതുന്നത് മോദി വിജയിക്കും എന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത് എന്നാണ്. അങ്ങിനെ സംഭവിച്ചാല്‍ അത് ഇന്ത്യന്‍ രൂപയെ കൂടുതല്‍ ശക്തിപ്പെടുത്തും. വിപണി മോദിയെ വളരെ പോസിറ്റീവായാണ് കാണുന്നത്. സാമ്പത്തിക രംഗം ഒരു അനിശ്ചിതത്വത്തെ ഒരിയ്ക്കലും ഇഷ്ടപ്പെടില്ല. ബിസിനസ് മേഖല പ്രതീക്ഷിക്കുന്നത് മോദി വിജയിക്കുമെന്ന് തന്നെയാണ്. ഇനി മറിച്ച് സംഭവിച്ചാല്‍ അത് ഇന്ത്യന്‍ രൂപ ചെറിയ തോതില്‍ ഉലയ്ക്കുക തന്നെ ചെയ്യും. “- ഡേവിഡ് ഫിനെറ്റി പറഞ്ഞു.
“ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയില്‍ ഭയം വേണ്ട, രക്ഷിക്കാന്‍ ആര്‍ബിഐയുടെ കയ്യില്‍ 64200 കോടി ഡോളര്‍ ഉണ്ട്”
“ഇന്ത്യന്‍ രൂപ മാത്രമല്ല, ചൈനയിലെ യുവാന്‍ അടക്കം ഏഷ്യയിലെ എല്ലാ കറന്‍സികളും തകര്‍ച്ചയിലാണ്. വാസ്തവത്തില്‍ ഇന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യം അല്പം ഉയരുകയാണ് ചെയ്തത്. പേടിക്കേണ്ടത് യുഎസ് ഡോളറിന്റെ മൂല്യം ഉയര്‍ന്നാലാണ്. അത് രൂപയെ പ്രതികൂലമായി ബാധിക്കും. എങ്കിലും ഇന്ത്യയുടെ റിസര്‍വ്വ് ബാങ്കിന്റെ കയ്യില്‍ വിദേശനാണ്യമായി 64200 കോടി ഡോളര്‍ കയ്യിലുണ്ട്. ഇത് വലിയ തുകയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞാല്‍ അത് നേരെയാക്കാന്‍ ഈ തുകകൊണ്ട് കഴിയും. അതില്‍ ഭയപ്പെടേണ്ടതില്ല ”
ബോണ്ട് വഴി വരും ഇന്ത്യയില്‍ 625 കോടി ഡോളര്‍!
ഇന്ത്യയ്ക്ക് ഒന്നും പേടിക്കാനില്ല. ഇന്ത്യയുടെ സര്‍ക്കാര്‍ ബോണ്ട് അന്താരാഷ്ട്ര ബോണ്ട് സൂചികയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ വന്‍തുകയുടെ വിദേശ ഫണ്ട് ഇവിടെ ഒഴുകിയെത്തും. ഏകദേശം 625 കോടി ഡോളര്‍ ആണ് ഇന്ത്യയില്‍ എത്തുക. ഇന്ത്യയാലും ഇന്ത്യന്‍ രൂപ ദുര്‍ബലമായാല്‍ അതില്ലാതാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ത്യയ്ക്കുണ്ട്. അതായത് സുസ്ഥിരതയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഭയം വേണ്ട” – ഡേവിഡ് ഫിനെറ്റി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: