തിരുവനന്തപുരം: സുരേഷ് ഗോപി കലാഭവന്‍ മണിയുടെ അനുജന് ആര്‍എല്‍വി രാമകൃഷ്ണനെ സ്നേഹപൂര്‍വ്വമാണ് സ്വന്തം തട്ടകത്തിലെ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. കറുത്തവര്‍ മോഹിനിയാട്ടം കളിക്കേണ്ടെന്ന കലാമണ്ഡലം സത്യഭാമയുടെ വിമര്‍ശനമേറ്റ് തളര്‍ന്ന ആര്‍എല്‍വി രാമകൃഷ്ണന് ആത്മവിശ്വാസം പകരാനായിരുന്നു സുരേഷ് ഗോപി തന്റെ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ചത്.
എന്നാല്‍ ഇതിന് പ്രതികരണമായി ഇടത്പക്ഷ മാധ്യമങ്ങളില്‍ വന്ന ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രതികരണം ഇതായിരുന്നു: “സുരേഷ് ഗോപി ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കില്ല”- ഇതായിരുന്നു ആ പ്രതികരണം. ഇത് കമ്മ്യൂണിസ്റ്റ് കക്ഷികളും സംഘപരിവാര്‍ വിരോധികളും കരുതിക്കൂട്ടി ഉണ്ടാക്കിയ തലക്കെട്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതോടെ സുരേഷ് ഗോപി തന്നെ ചില കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി:”എന്റെ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ പറഞ്ഞ് ആര്.എല്‍.വി. രാമകൃഷ്ണനെ ഫോണില്‍ വിളിച്ചപ്പോള്‍ വരാമെന്ന് അദ്ദേഹം സമ്മതിച്ചതാണ്.പിന്നീട് ആരുടെയോ പ്രേരണയാലാണ് സുരേഷ് ഗോപിയുടെ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കില്ല എന്ന് ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞത്. ഇനി പരിപാടി അവതരിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹത്തിന് അത് എന്നെ ഫോണില്‍ വിളിച്ച് പറയാമായിരുന്നു. ആ ശക്തി ഏതാണെന്ന് എനിക്കറിയാം”. – ഇതായിരുന്നു സുരേഷ് ഗോപി വിശദീകരിച്ചത്.
കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണന് തന്നെ ഒരു തുറന്ന പ്രസ്താവനയുമായി രംഗത്ത് വന്നു. “സുരേഷ് ഗോപിസാര്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും ആ ദിവസം മറ്റൊരു പരിപാടി ഉള്ളതിനാലാണ് വരാന്‍ സാധിക്കില്ല എന്ന് അറിയിച്ചത്.” – ഇതായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രതികരണം. ഇതോടെ ആരാണ് ആര്‍എല്‍വി രാമകൃഷ്ണനെ നിയന്ത്രിക്കുന്നത് ജനങ്ങള്‍ക്ക് വ്യക്തമായി. ആ ശക്തിയുടെ നേതാവ് “കടക്കൂ പുറത്ത്” എന്ന് പറയുന്ന കൂട്ടത്തില്‍പ്പെട്ടയാളാണെന്നും സുരേഷ് ഗോപി പുതുക്കാട് പ്രസംഗിച്ചപ്പോള്‍ സദസ്സില്‍ നിന്നും കൂട്ടക്കയ്യടിയാണ് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: