Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തൈക്കാട് ആശുപത്രി റോഡും അത്യാസന്ന നിലയില്‍; ജനങ്ങളെ വഴിമുട്ടിച്ച് നവീകരണം

ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടികളും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും യാതൊരു പരിഗണനയുമില്ലാതെ ആശുപത്രിക്കു മുന്‍വശത്ത് റോഡാകെ കുത്തിക്കുഴിച്ച് ചാലുകീറിയും മീറ്ററുകള്‍ ആഴത്തിലുള്ള പടുകൂറ്റന്‍ കുഴികള്‍ തീര്‍ത്തും റോഡെന്ന് വിശ്വസിക്കാനാകാത്തവിധം കുഴിച്ചുകോരിയിട്ടിരിക്കുകയാണ്.

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Mar 26, 2024, 02:34 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജില്ലയിലെ പ്രമുഖ പ്രസവാശുപത്രിയായ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുന്നിലൂടെയോ ആശുപത്രിയിലേക്കോ യാത്രചെയ്യുന്നത് പ്രാണഭയത്തോടെ വേണം. ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടികളും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും യാതൊരു പരിഗണനയുമില്ലാതെ ആശുപത്രിക്കു മുന്‍വശത്ത് റോഡാകെ കുത്തിക്കുഴിച്ച് ചാലുകീറിയും മീറ്ററുകള്‍ ആഴത്തിലുള്ള പടുകൂറ്റന്‍ കുഴികള്‍ തീര്‍ത്തും റോഡെന്ന് വിശ്വസിക്കാനാകാത്തവിധം കുഴിച്ചുകോരിയിട്ടിരിക്കുകയാണ്.

ആല്‍ത്തറ-തൈക്കാട് റോഡ് വികസനത്തിന്റെ പേരിലാണ് റേഡില്‍ കൂറ്റന്‍ കുഴികളെടുത്ത് പണി പാതിവഴിയിലാക്കിയിട്ടിരിക്കുന്നത്. ആശുപത്രിയിലേക്ക് കയറുന്ന വഴിയുടെ നടുക്ക് വന്‍കുഴിയെടുത്തിട്ട് രണ്ടുമാസമാകാറായി. ഓഫ് റോഡ് പോലും തോറ്റു പോകുന്ന റോഡിലൂടെ ജീവനും കൈയില്‍ പിടിച്ചാണ് രോഗികളുടെയും ഗര്‍ഭിണികളുടെയും യാത്ര. ആശുപത്രിയിലേക്കുള്ള റോഡ് കുത്തിക്കുഴിച്ചിട്ടിട്ട് മെറ്റല്‍ വിരിച്ചിരിക്കുന്നതിനാല്‍ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും നിരങ്ങിനീങ്ങുന്നത് പതിവുസംഭവമാണ്.

കയറ്റം കയറുമ്പോഴും ഇറങ്ങുമ്പോഴും ഇരുചക്രവാഹനങ്ങള്‍ ഇളകി കിടക്കുന്ന മെറ്റലില്‍ തെന്നിവീണ് അപകടങ്ങളും വര്‍ധിക്കുന്നു. ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ജീവാപായം കൂടാതെ രക്ഷപ്പെടാന്‍ സാധിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കു പോലും ആശുപത്രിയിലേക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. പൊടിയുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. തൈക്കാട് ആശുപത്രിക്ക് ചുറ്റുമുള്ള റോഡുകള്‍ അടച്ചതോടെ ഇവിടം ഒറ്റപ്പെട്ടിരിക്കുന്നു. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്നുണ്ട്. ദുരന്തത്തിനുവേണ്ടി കാത്തിരിക്കുന്നതുപോലെ തുരുമ്പിച്ച് ദ്രവിച്ച് വീഴാറായ നിലയിലാണത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 242 കോടിയാണ് സ്മാര്‍ട്ട് റോഡിനായി മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ 40 കോടിയുടെ പണി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. 2020 ല്‍ അനുവദിച്ച തുക വരുന്ന ജൂണ്‍ അവസാനം ലാപ്‌സാകും. ബാക്കിയുള്ള 202 കോടി രൂപ നഷ്ടമാകുന്നത് തടയാനായാണ് എല്ലാ റോഡും ഒന്നിച്ച് അടച്ചിട്ട് ജനങ്ങളെ ബന്ധിയാക്കിക്കൊണ്ടുള്ള റോഡ് പണി. തലസ്ഥാനത്തെ റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ ഇനിയും ഒരുമാസത്തിലധികം വേണ്ടി വരുമെന്നാണ് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ തന്നെ സമ്മതിക്കുന്നത്. ഇതോടെ ഏപ്രില്‍ ആദ്യം പണി പൂര്‍ത്തിയാക്കുമെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പാണ് പാഴാവുന്നത്. പണികള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് മന്ത്രിക്കും അറിയില്ല.

Tags: RoadThycaud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

നേമം വട്ടവിള റോഡ് :പുതിയ ടാര്‍ റോഡ് നിര്‍മ്മിക്കാന്‍ റെയില്‍വേ തീരുമാനം,രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍ ഫലം കണ്ടു

Kerala

എരഞ്ഞിപ്പാലത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ തെറിച്ച് ഓടയിലേക്ക് വീണ് പരിക്ക്

Kerala

തടി കയറ്റിയതിനെ തുടര്‍ന്ന് റോഡ് തകര്‍ന്നു, വാഹനം നിര്‍ത്തി തൊഴിലാളികളെ ശാസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala

കോട്ടയത്ത് മദ്യലഹരിയില്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം

പുതിയ വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.