കോട്ടയം: പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ തോമസ് ഐസക്കിന്റെ പ്രചാരണത്തില്‍ ചില ട്രേഡ് യൂണിയന് നേതാക്കള്‍ ഉഴപ്പുന്നുവെന്ന പരാതി ഉന്നയിച്ച മുന്‍ എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റതായി വാര്‍ത്ത. മര്‍ദ്ദനമേറ്റത്തോടെ ക്ഷുഭിതനായ ഈ നേതാവ് എല്ലാ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തുവെന്നും വാര്‍ത്തയിലുണ്ട്. പത്തനംതിട്ടയില്‍ തോമസ് ഐസക്ക് വേണ്ടി പ്രചാരണം ഊര്‍ജിതമല്ലെന്ന് തുടക്കത്തിലെ പരാതി ഉണ്ടായിരുന്നു. വിജയപ്രതീക്ഷ നഷ്ടപ്പെട്ടതോടെ എന്തിനാണ് കഷ്ടപ്പെടുന്നതെന്ന ചിന്തയിലാണ് ചില നേതാക്കള്‍. ഇതിന്റെ പേരിലുള്ള വിമര്‍ശനമാണ് ഇപ്പോള്‍ കയ്യാങ്കളിയില്‍ വരെ എത്തിയതായി വാര്‍ത്ത പരന്നത്. ഇന്നലെ മന്ത്രി വി എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചില നേതാക്കളുടെ നിസ്സഹകരണത്തെക്കുറിച്ച് മുന്‍ എം.എല്‍.എ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. ഇതിനെതിരെ അപ്പോള്‍ തന്നെ എതിര് സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോള്‍ ഇതേ ചൊല്ലികള് പിശ ഉണ്ടായി. സി.ഐ.ടി.യു ജില്ലാ നേതാവ് മുന്‍ എം.എല്‍.എയുമായി തര്‍ക്കിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നെന്ന് പറയുന്നു. തല്ലുകൊണ്ട് നേതാവ് നിലത്തു വീണ നേതാവ് തിരികെ ഓഫീസില്‍ കയറി പരാതി എഴുതി നല്കി. തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിക്കുകയാണെന്നും പ്രഖ്യാപിക്കുകയും ചെയ്തുവെന്നുമാണ് അറിയുന്നത്.
എന്നാല്‍ സമ്മേളനത്തില്‍ അടിയുണ്ടായെന്ന വാര്‍ത്ത ശരിയല്ലെന്ന് വി. എന്‍. വാസവന് അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: