ചെങ്ങന്നൂര്‍: സര്‍വ്വേ വകുപ്പില്‍ ഇനി ഡ്രാഫ്ട്‌സ്മാനും സര്‍വ്വേയറും വേറെ വേറെ ഇല്ല. രണ്ട് തസ്തികകളും യോജിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവായി. ഓഫീസ് ഡ്യൂട്ടി ചെയുന്ന ഡ്രാഫ്റ്റ്‌സ്മാന്മാര്‍ ഫീല്‍ഡില്‍ ഇറങ്ങുന്നതോടെ സര്‍വ്വേ നടപടികള്‍ വേഗത്തില്‍ ആകാനും ആള്‍ക്ഷാമം പരിഹരിക്കാനും സാധിക്കും. എന്നാല്‍ ഉത്തരവിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് ജീവനക്കാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്.
സര്‍വ്വേയും ഭൂരേഖയും വകുപ്പില്‍ ഫീല്‍ഡ് സര്‍വെ ചെയ്യുന്ന സര്‍വ്വേയര്‍ തസ്തികയും സര്‍വേയര്‍ തയ്യാറാക്കുന്ന റിക്കാര്‍ഡുകളുടെ സാങ്കേതിക പരിശോധന നടത്തുന്ന ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയുമാണ് നിലവിലുള്ളത്. ആധുനിക ഉപകരണങ്ങള്‍ ഉപയോഗത്തിലായതോടെ പാരമ്പര്യരീതിയിലുള്ള പല ജോലികളും ഇപ്പോള്‍ ആവശ്യമില്ലാതായി. ഡ്രാഫ്ട്സ്മാന്‍മാര്‍ക്ക് ഓഫീസ് ജോലികളില്‍ വലിയകുറവ് വന്നിട്ടുണ്ട്.
ഇരു തസ്തികകളുടെ യോഗ്യതയും ശമ്പള സ്‌കെയിലും തുല്യമാണ്. സര്‍വ്വീസില്‍ പ്രവേശിച്ചതിന് ശേഷം ഒരുമിച്ചാണ് ഇരുവര്‍ക്കുമുള്ള പരിശീലനം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇരുതസ്തികകളിലേക്കും പ്രത്യേകം നിയമനം നടത്തേണ്ടതില്ലെന്നും രണ്ട് തസ്തികകളും സംയോജിപ്പിച്ചു സര്‍വെയര്‍ കം ഡ്രാഫ്റ്റ്സ്മാന്‍ എന്ന തസ്തികയിലേയ്‌ക്ക് മാത്രമായി നിയമനം നടത്തിയാല്‍ പുതിയതായി നിയമിക്കുന്നവരുടെ സേവനം ഫീല്‍ഡ് ജോലിക്കും ടെക്നിക്കല്‍ ജോലിക്കും ഒരുപോലെ ഉപകാരപ്പെടുമെന്നും ബോധ്യപ്പെട്ടതോടെയാണ് സംയോജനം നിലവില്‍ വന്നത്.
ഇനി മുതല്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ മുഖേനയുള്ള തെരഞ്ഞെടുപ്പില്‍ സര്‍വെയര്‍ കം ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട് എന്ന തസ്തികയിലേക്ക് മാത്രമായി അപേക്ഷ ക്ഷണിച്ച് നിയമനം നടത്തണമെന്നും സര്‍വെ ഡയറക്ടര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുതിയ ഉത്തരവ്. അതേസമയം ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒഴിവുകളിലേക്ക് കാറ്റഗറി നമ്പര്‍ 692/2022 പ്രകാരം വിജ്ഞാപനം പ്രസിദ്ധീകരിച്ചതും തെരഞ്ഞെടുപ്പിനായി തുടര്‍ന്നു വരുന്നതുമായ നടപടികളെ സംയോജനം ബാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: