ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചിന്തിക്കുന്നുണ്ടെന്ന് പാകിസ്ഥാന് വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍. ബ്രസല്‍സില്‍ ആണവോര്‍ജ ഉച്ചകോടിയില്‍ പങ്കെടുത്തതിനു ശേഷം ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാകിസ്ഥാന് വ്യാപാര സമൂഹത്തിനിടയിലും ആവശ്യം ഉയരുന്നുണ്ട്. 2019 ഓഗസ്റ്റ് മുതല്‍ ഇന്ത്യയുമായുള്ള വ്യാപാരം പാകിസ്ഥാന് നിര്‍ത്തിവച്ചിരിക്കുകയാണ്.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നാലെ പാകിസ്ഥാന് ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇത് പാകിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിച്ചു.ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം പാകിസ്ഥാന് നടത്തുന്നത്.
പൊതു തെരഞ്ഞെടുപ്പിനു പിന്നാലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: