ന്യൂദല്‍ഹി: സൗരോര്‍ജ്ജ പദ്ധതി ഇന്ത്യയിലെ വീടുകളില്‍ ജനകീയമാക്കാന്‍ ഉദ്ദേശിച്ച് മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സൂര്യ ഘര്‍. മൂന്ന് കിലോവാട്ട് സൗരോര്‍ജ്ജം ഉല്പാദിപ്പിക്കുന്ന സംവിധാനമൊരുക്കാന്‍ വെറും 1.45 ലക്ഷം രൂപ ചെലവാക്കിയാല്‍ മതി. ബാക്കി 78000 രൂപ മോദി സബ്സിഡിയായി നല്കിക്കൊള്ളും. ഈ പദ്ധതി കേരളത്തില്‍ ഹിറ്റായിക്കഴിഞ്ഞു. നിരവധി ഇടത്തരം വീടുകള്‍ മോദിയുടെ സൂര്യഘര്‍ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ ഒരു കോടി വീടുകളില്‍ ഈ പുരപ്പുറ സോളാര്‍ പദ്ധതി നടപ്പാക്കാനാണ് മോദി ഉദ്ദേശിച്ചത്. ഇതനുസരിച്ച് ആറ് സോളാര്‍ പാനലുകളാണ് വീടുകള്‍ക്ക് മുകളില്‍ ഉയര്‍ത്തുക. ഇത്രയും സോളാര്‍ പാനലുകള്‍ ഉണ്ടെങ്കില്‍ മൂന്ന് കിലോവാട്ട് വൈദ്യുതി ലഭിക്കും. എങ്കില്‍ രണ്ട് എസി വരെ വൈദ്യുതി ബില്ലില്ലാതെ അടിച്ചുമിന്നിക്കാം. ഇതാണ് ഇടത്തരം കുടുംബങ്ങള്‍ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കേരളത്തില്‍ ഈ പദ്ധതി ഹിറ്റായതോടെ കെഎസ് ഇബിയ്ക്ക് മുട്ടുവിറച്ചു.
ഇങ്ങിനെയെങ്കില്‍ തങ്ങളുടെ വൈദ്യുതി ആവശ്യമില്ലാത്ത വീടുകളുടെ എണ്ണം ഉയരുമോ എന്ന ഭയം കെഎസ് ഇബിയുടെ നിലനില്പിനെ വരെ ബാധിക്കുമോ എന്ന ചിന്തയില്‍ കൊണ്ടെത്തിച്ചു. ഇതോടെയാണ് സൗരോര്‍ജ്ജത്തിന് പഴയതുപോലെ കൂടിയ വില നല്കാന് കഴിയില്ലെന്ന പ്രഖ്യാപനം കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
സൗരോര്‍ജ്ജം ഉപയോഗിക്കുന്നവര്‍ ഇഷ്ടംപോലെ എസിയും ബള്‍ബുകളും ഫാനും ഉപയോഗിച്ചിട്ടും ബില്ലടക്കുന്നില്ലെന്നതോ പോട്ടെ, അധിക സൗരോര്‍ജ്ജം കെഎസ് ഇബിയ്ക്ക് വിറ്റാല്‍ അതിന്റെ തുക കൂടി കെഎസ് ഇബി സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുത്താല്‍ ഗതിയെന്താകും? ഇത്രയധികം എഞ്ചിനീയര്‍മാരെ തീറ്റിപ്പോറ്റുന്ന ഇത്രയും വലിയ കെഎസ്ഇബി പ്രസ്ഥാനത്തിന് ക്ഷീണമാകില്ലേ?
ഇനി മോദി സൂര്യഘറിലൂടെ കേരളത്തിലെ കെഎസ്ഇബിയെ തന്നെ അപ്രസക്തമാക്കുമോ എന്ന ഭയമാണ് സൗരോര്‍ജ്ജത്തിന് വില കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: