ന്യൂദല്‍ഹി: ബംഗാളിലെ മിര്‍സാ ഗാലിബ് എന്ന തെരുവില്‍ വരവ് ചെലവ് കണക്കുകള്‍ പോലും കാണിക്കാത്ത 19ഓളം കമ്പനികളില്‍ ചിലര്‍ മമത ബാനര്‍ജിയുടെ തൃണമൂലിന് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി നല്‍കിയത് കോടികള്‍.
ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇലക്ടറല്‍ ബോണ്ടിലൂടെയുള്ള ഫണ്ട് ശേഖരണം ചോദ്യം ചെയ്യപ്പെടുകയാണ്. പക്ഷെ മോദി സര്‍ക്കാരിനെ അട്ടിറിക്കാന്‍ ശ്രമിക്കുന്ന ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തക സംഘം ബിജെപിയ്ക്കെതിരായ വിമര്‍ശനങ്ങള്‍ മാത്രം പെരുപ്പിച്ച് കാണിക്കുകയാണ്.
കൊല്‍ക്കൊത്തയിലെ മിര്‍സാഗാലിബ് തെരുവില്‍ പ്രവര്‍ത്തിക്കുന്ന 19ഓളം തട്ടുപൊളിപ്പന്‍ കമ്പനികളില്‍ നിന്നും മമതയുടെ തൃണമൂല്‍ വാങ്ങിയത് 64 കോടി രൂപയാണ്. ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം പിരിച്ച രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 1605.53 കോടി രൂപയാണ് തൃണമൂല്‍ പിരിച്ചെടുത്തിരിക്കുന്നത്.
തൃണമൂല്‍ ഫണ്ട് വാങ്ങിയ മിര്‍സാ ഗാലിബ് തെരുവിലെ കമ്പനികള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് വരവ് ചെലവ് പോലും കാണിക്കാത്ത കമ്പനികളാണ്. പല കമ്പനികളും അവരുടെ അറ്റായാദത്തേക്കാള് 300 മടങ്ങ് പണമാണ് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ഇലക്ടറല്‍ ബോണ്ട് വാങ്ങാന്‍ ഉപയോഗിച്ചിരിക്കുന്നത്.
മിര്‍സാ ഗാലിബ് തെരുവിലെ ധനകാര്യ സേവന കമ്പനിയായ റിതേഷ് വാണിജ്യ പ്രൈവറ്റ് ലി. 45 കോടി രൂപയ്ക്കാണ് ഇലക്ടറല്‍ ബോണ്ട് വാങ്ങി തൃണമൂലിന് നല്‍കിയിരിക്കുന്നത്. റിതേഷ് വാണിജ്യ എന്ന കമ്പനി അവരുടെ ലാഭനഷ്ടക്കണക്കുകള്‍ പോലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാണിക്കാത്ത കമ്പനിയാണ്.
എന്‍ക്ലേവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മിര്‍സ ഗാലിബ് തെരുവിലെ മറ്റൊരു കമ്പനിയുടെ അറ്റ ലാഭം വെറും 1.36 ലക്ഷമാണെങ്കിലും അവര്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 4.3 കോടി രൂപയാണ്. അതായത് കമ്പനിയുടെ അറ്റ ലാഭത്തിനേക്കാള്‍ 316 മടങ്ങ് അധികം തുകയാണ് ഈ കമ്പനി തൃണമൂലിന് നല്‍കിയത്. മറ്റൊരു കമ്പനിയായ ഓം വിന്‍കോം പ്രൈവറ്റ് ലിമിറ്റഡിന്റെ അറ്റാദായം 2.22 ലക്ഷം മാത്രമാണ്. പക്ഷെ അവര്‍ ഇലക്ടറല്‍ ബോണ്ട് വഴി 60 ലക്ഷം രൂപയാണ് തൃണമൂലിന് നല്‍കിയത്. കെ. രഹേജ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി അവരുടെ നാല് ഉപകമ്പനികള്‍ വഴി തൃണമൂലിന് 60.75 കോടി രൂപ ഇലക്ഠറല്‍ ബോണ്ട് വഴി നല്‍കിയിട്ടുണ്ട്.
2019 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി വരെ 211 കമ്പനികള്‍ നല്കിയ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ് തൃണമൂലിന് 1609 കോടികള്‍ ലഭിച്ചത്. എന്നാല്‍ ഇത് ഏതെല്ലാം കമ്പനികളാണെന്ന് അറിയില്ലെന്ന് തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷ് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: